പാഷാണം ഷാജി നായകനാകുന്ന കരിങ്കണ്ണൻ പ്രദർശനത്തിനെത്തുന്നു
text_fieldsപാഷാണം ഷാജി ആദ്യമായി നായക വേഷത്തിലെത്തുന്ന കരിങ്കണ്ണൻ പ്രദർശനത്തിനൊരുങ്ങുന്നു. മയ്യഴി ഫിലിംസിെൻറ ബാനറിൽ ടി. എം. പ്രദീപൻ നിർമ്മിക്കുന്ന കരിങ്കണ്ണൻ പപ്പൻ നരിപ്പറ്റയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം നവംബറിലാണ് തിയറ്ററുകളിലെത്തുക.
ഗ്രാമീണ പശ്ചാത്തലത്തിൽ നൻമയുള്ള ഒരു കുടുംബചിത്രമായാണ് കരിങ്കണ്ണൻ ഒരുക്കിയിരിക്കുന്നത്. കരിങ്കണ്ണെൻറ ജീവിതത്തിലുണ്ടാവുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിെൻറ ഇതിവൃത്തം. തിയേറ്റർ ആർട്ടിസ്റ്റും നർത്തകിയും നടിയുമായ ശ്രീജാ ദാസാണ് നായിക.

കെ.സതീഷ് ബാബു കഥയും തബു ഘോഷ് തിരക്കഥയും സംഭാഷണവും രചിച്ച ചിത്രത്തിൽ വിജയരാഘവൻ, സീമാജി നായർ, പുതുമുഖ താരം സംഗീത്, കൊച്ചുപ്രേമൻ, കലിംഗ ശശി, നിർമ്മൽ പാലാഴി, കെ.ആർ. വിജയ, കോഴിക്കോട് ശാരദ, നിയാസ് ബക്കർ , സുഗുണേഷ്, മാസ്റ്റർ അഭി പ്രദീപ് തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
മാഹിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിെൻറ ക്യാമറ പ്രശാന്ത് കൃഷ്ണയും എഡിറ്റിങ് സോബിൻ കെ. സോമനും കൈകാര്യം ചെയ്തിരിക്കുന്നു. നാരായണൻ പന്തിരിക്കരയാണ് കലാസംവിധാനം. മേക്കപ്പ് ജിത്തു പയ്യന്നൂർ നിർവഹിച്ചിരിക്കുന്നു. ഇന്ദ്രൻസ് ജയനാണ് കോസ്റ്റ്യൂം. ശ്രീകോവിൽ കടത്തനാട്, ഷിജു അഞ്ചുമന, എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയത് മോഹൻ സിത്താരയാണ്.
