ഹെലന് ശേഷം ഞെട്ടിക്കാൻ തയാറായി അന്ന ബെൻ; കപ്പേളയുടെ ട്രെയിലർ

13:07 PM
19/02/2020

ഹെലനു ശേഷം അന്ന ബെൻ നാ‍യികയാവുന്ന ചിത്രം കപ്പേളയുടെ ട്രെയിലർ പുറത്തിറങ്ങി. ദേശീയ അവാർഡ് ജേതാവ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ശ്രീനാഥ് ഭാസി, നിൽജ, നിഷാ സാരഗി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സുഷിൻ ശ്യാമിന്‍റേതാണ് സംഗീതം. ലൂക്ക, വരത്തന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനീസ് നാടോടി ആണ് കലാസംവിധാനം.
 

Loading...
COMMENTS