കമ്മാരനൊരുക്കിയത് ഇങ്ങനെ...

10:47 AM
27/04/2018
Kammmara-Making-Video

ദിലീപി​​​​​​​െൻറ മൂന്ന് വ്യത്യസ്ത മേക്കോവറുകളുമായെത്തിയ  കമ്മാര സംഭവത്തി​​​​​​​െൻറ മേക്കിങ് വിഡിയോ പുറത്തിറങ്ങി.  നാല് മിനിറ്റ് 45 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിലൂടെ ചിത്രീകരണത്തിലെ സങ്കീർണതകൾ കാണിക്കുന്നുണ്ട്. ദിലീപിന്‍റെ ഗെറ്റപുകൾക്ക് പിന്നിലെ കഠിനാധ്വാനവും വിഡിയോയിൽ കാണിക്കുന്നുണ്ട്. 

രതീഷ്​ അമ്പാട്ട്​ സംവിധാനം ​ചെയ്യുന്ന ദിലീപി​​​​​​​െൻറ കരിയറിലെ ഏറ്റവും വലിയ ചിത്രം നിർമിക്കുന്നത്​ ഗോകുലം ഗോപാലനാണ്​. മുരളി ഗോപിയാണ്​ തിരക്കഥ ഒരുക്കിയത്. 

തമിഴിലെ മുൻനിര നടൻമാരായ സിദ്ധാർഥ്​, ബോബി സിംഹ എന്നിവരോടൊപ്പം മുരളി ഗോപി, ശ്വേതാ മേനോൻ, നമിത പ്രമോദ്​ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്​. ഗോപി സുന്ദർ സംഗീത സംവിധാനവും സുനിൽ കെ.എസ്​ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. 
 

Loading...
COMMENTS