കമ്മാര സംഭവം വരുന്നു; റിലീസ് ഡേറ്റ്​ പുറത്തുവിട്ട്​ അണിയറക്കാർ

12:47 PM
05/04/2018
Kammarasmbhavam

​രാമലീല എന്ന സൂപ്പർഹിറ്റ്​ ചിത്രത്തിന്​ ശേഷം ദിലീപ്​ നായകനാകുന്ന ബിഗ്​ ബജറ്റ്​ ചിത്രം കമ്മാര സംഭവത്തി​​െൻറ റിലീസ്​ തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 14ന്​ വിഷു റിലീസായി കമ്മാര സംഭവം തിയറ്ററുകളി​െലത്തും. രതീഷ്​ അമ്പാട്ട്​ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴി​െല മുൻനിര താരം സിദ്ധാർഥും പ്രധാന വേഷത്തിലുണ്ട്​. 

ഗോകുലം മൂവീസി​​െൻറ ബാനറിൽ ഗോകുലം ഗോപാലനാണ്​ കോടികൾ മുടക്കി ചിത്രം നിർമിച്ചിരിക്കുന്നത്​. ക്ലീൻ യു സർട്ടിഫിക്കറ്റാണ്​ സെൻസർ ബോർഡിൽ നിന്നും ചിത്രത്തിന്​ ലഭിച്ചത്​. മുരളി ഗോപി തിരക്കഥ രചിച്ച ചിത്രത്തി​​െൻറ സംഗീതം ഗോപി സുന്ദറാണ്​ നിർവഹിച്ചിരിക്കുന്നത്​. ബോബി സിൻഹ, നമിത പ്രമോദ്​, മുരളി ഗോപി, ​േശ്വത മേനോൻ, എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്​. ചിത്രത്തി​​​െൻറ ​ടീസറും ട്രൈലറും യൂട്യൂബിൽ തരംഗം സൃഷ്​ടിച്ചിരുന്നു. 

Loading...
COMMENTS