കമലയെ തേടിയുള്ള സഫറിന്‍റെ യാത്ര തുടങ്ങുന്നു; ട്രെയിലർ 

19:09 PM
21/10/2019

അജു വര്‍ഗീസ് പ്രധാനവേഷത്തിലെത്തുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രം കമലയുടെ ട്രെയിലര്‍ പുറത്തിറങ്ങി.  36 മണിക്കൂര്‍ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. സഫര്‍ എന്ന കഥാപാത്രമായാണ് അജു ചിത്രത്തില്‍ എത്തുന്നത്. 

പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ഒരുക്കുന്ന ത്രില്ലറാണ് കമല. അജുവും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. പ്രേതം 2 ആണ് ഇതിനു മുമ്പ് രഞ്ജിത്ത് ഒരുക്കിയ ചിത്രം. രഞ്ജിത്ത് ശങ്കർ–ജയസൂര്യ ടീമിന്റെ ഡ്രീംസ് ആൻഡ് ബിയോണ്ട്സ് ആണ് നിർമാണം. 
 

Loading...
COMMENTS