വിദ്യാബാലൻ ആമിയായി വേഷമിട്ടിരുന്നെങ്കിൽ ലൈംഗികത കടന്നു വരുമായിരുന്നു-കമൽ

19:43 PM
12/01/2018

കമലസുരയ്യയുടെ ജീവിതം പറയുന്ന ആമിയിൽ വിദ്യാബാലനായിരുന്നു നായികയായതെങ്കിൽ ലൈംഗികത കടന്നു വരുമായിരുന്നെന്ന്​ സംവിധായകൻ കമൽ.  എന്നാൽ, മഞ്​ജുവാര്യർ നായികയായപ്പോൾ സിനിമ പൂർണമായും മാറി. സാധാരണ തൃശൂർക്കാരിയുടെ നാട്ടുഭാഷയിൽ പെരുമാറുന്ന എഴുത്തുകാരിയെ മഞ്​ജുവിന്​ അവതരിപ്പിക്കാൻ സാധിച്ചുവെന്നും കമൽ പറഞ്ഞു.

സിനിമയുടെ കഥ മനസിൽ തെളിഞ്ഞപ്പോൾ തന്നെ മഞ്​ജുവി​​​​െൻറ നായികയാക്കാനാണ്​ ഉദ്ദേശിച്ചത്​​. എന്നാൽ, മേക്ക്​ ഒാവർ ശരിയാകുമോയെന്ന ആശങ്കയിലാണ്​ വിദ്യയെ സമീപിച്ചത്​. രണ്ട്​ ദിവസത്തിനുള്ളിൽ മഞ്​ജു കഥാപാത്രത്തെ ഉൾക്കൊണ്ടുവെന്നും കമൽ പറഞ്ഞു.

സിനിമ പുറത്തിറങ്ങിയാലുണ്ടാകുന്ന വിവാദങ്ങൾ കാര്യമാക്കുന്നില്ലെന്നും കമൽ പറഞ്ഞു. കമലസുരയ്യയിലേക്കുള്ള കഥാനായികയുടെ മാറ്റം വർഗീയ ഫാസിസ്​റ്റുകൾക്ക്​ ഉൾക്കൊള്ളാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. ഒരു ഒാൺലൈൻ പോർട്ടലിന്​ നൽകിയ അഭിമുഖത്തിലാണ്​ കമൽ ഇക്കാര്യങ്ങൾ പറഞ്ഞത്​​.

Loading...
COMMENTS