Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightര​ജ​നീ​കാ​ന്തി​ന്...

ര​ജ​നീ​കാ​ന്തി​ന് വിജയാശംസകൾ അർപ്പിച്ച്​ കമൽ ഹാസനും ബച്ചനും

text_fields
bookmark_border
rajini-and-kamal
cancel

മും​ബൈ: ത​മി​ഴ​ക രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന ര​ജ​നീ​കാ​ന്തി​ന്​ ആ​ശം​സ​ക​ളു​ടെ പ്ര​വാ​ഹം. വി​ജ​യാ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച​വ​രി​ൽ മു​ൻ​നി​ര ന​ട​ന്മാ​രാ​യ അ​മി​താ​ഭ്​​ ബ​ച്ച​നും ക​മ​ൽ ഹാ​സ​നും അ​നു​പം ഖേ​റു​മൊ​ക്കെ​യു​ണ്ട്. പ്രി​യ സു​ഹൃ​ത്തും സ​ഹ​പ്ര​വ​ർ​ത്ത​ക​നും വി​ന​യാ​ന്വി​ത​നാ​യ മ​നു​ഷ്യ​സ്​​നേ​ഹി​യു​മാ​യ ര​ജ​നി​കാ​ന്ത്​  രാ​ഷ്​​ട്രീ​യ പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​​െൻറ വി​ജ​യ​ത്തി​ന്​ എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും അ​ർ​പ്പി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു ബ​ച്ച​​െൻറ ട്വീ​റ്റ്. സ​ഹോ​ദ​ര​ൻ ര​ജ​നി​യു​ടെ സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത​യെ​യും രാ​ഷ്​​ട്രീ​യ പ്ര​വേ​ശ​ന​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന്​ ക​മ​ൽ ഹാ​സ​​നും ട്വീ​റ്റ്​ ചെ​യ്​​തു. ഇൗ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ർ​ത്ത​യാ​യാ​ണ്​ ന​ട​ൻ അ​നു​പം ഖേ​ർ ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. 2017​െൻ​റ അ​വ​സാ​ന ദി​നം ക​ട​ന്നു​വ​ന്ന​ത്​ ഇൗ ​വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ന്യൂ​സ്​​മേ​ക്ക​റോ​ടൊ​ത്താ​ണ്. ര​ജ​നി രാ​ഷ്​​ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ന്നു. വി​ജ​യം ഭ​വി​ക്ക​െ​ട്ട - ഖേ​ർ എ​ഴു​തി. സൂ​പ്പ​ർ​താ​ര​ത്തി​​െൻറ ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യു​ടെ മാ​ഹാ​ത്മ്യം സ്​​നേ​ഹാ​ദ​ര​ങ്ങ​ളോ​ടെ സ്വീ​ക​രി​ക്ക​പ്പെ​ടു​മെ​ന്ന്​്​ ന​ട​ൻ റി​തേ​ഷ്​ ദേ​ശ്​​മു​ഖും​ പ്ര​തി​ക​രി​ച്ചു. ജ​നാ​ധി​പത്യത്തി​ലും വി​ക​സ​ന​ത്തിലും ര​ജ​നി അ​ർ​പ്പി​ക്കു​ന്ന വി​ശ്വാ​സം എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്നും എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും അ​ർ​പ്പി​ക്കു​ന്നു​വെ​ന്നും ന​ടി​യും കോ​ൺ​ഗ്ര​സ്​ വ​ക്​​താ​വു​മാ​യ ഖു​ശ്​​​ബു ട്വീ​റ്റ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajnikanthmovieskamal hasanmalayalam newsPolitical Entry
News Summary - Kamal hasan Welcome Rajnikath into Politics-Movies
Next Story