Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right ആദായ നികുതി റെയ്​ഡ്​:...

 ആദായ നികുതി റെയ്​ഡ്​: ജനങ്ങൾ വിധികർത്താക്കളാവണമെന്ന്​ കമൽഹാസൻ

text_fields
bookmark_border
 ആദായ നികുതി റെയ്​ഡ്​: ജനങ്ങൾ വിധികർത്താക്കളാവണമെന്ന്​ കമൽഹാസൻ
cancel

ന്യൂഡൽഹി: ജയലളിതയുടെ തോഴി ശശികലയുടെയും ബന്ധുക്കളുടെയും  വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ്​ നടത്തിയ റെയ്​ഡിൽ ശക്​തമായ പ്രതികരണവുമായി നടൻ കമൽഹാസൻ. സർക്കാർ നടത്തുന്ന കളവ്​ ഗുരുതര കുറ്റമാണ്​. തെളിയിക്കപ്പെട്ടില്ലെങ്കിലും അത്​ കുറ്റം തന്നെയാണെന്നും കമൽഹാസൻ പറഞ്ഞു. പരിശോധനക്കുള്ള ബെല്ലടിച്ചു. ക്രിമനലുകൾക്ക്​ ഭരിക്കാൻ അവകാശമില്ല. ജനങ്ങൾ ജഡ്​ജികളായി ഉ​ണരേണ്ട സമയമാണിതെന്നും ഇനി പൗരൻമാരുടെ നിയമമാണ്​ വേണ്ടതെന്നും കമൽഹാസൻ വ്യക്​തമാക്കി.

കഴിഞ്ഞ കുറേ ദിവസങ്ങളായി ശശികലയുടെ വീട്ടിലും ജയലളിതയുടെ വസതിയായ വേദനിലയത്തിലും ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. പരിശോധനകളിൽ കോടിക്കണക്കിന്​ രൂപയുടെ അനധികൃത സ്വത്തുക്കളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ഇതിന്​ പിന്നാലെയാണ്​ സംഭവത്തിൽ ശക്​തമായ പ്രതികരണവുമായി കമൽഹാസൻ രംഗത്തെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasikalamovieskamal haasantamilincome tax raidmalayalam news
News Summary - Kamal Haasan's Latest Attack On AIADMK After Raids: 'Let's Wake Up'
Next Story