Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി.എസ്​.ടി കുപ്പത്തൊട്ടിയിലെറിയണമെന്ന്​ കമൽഹാസൻ

text_fields
bookmark_border
kamalhasan
cancel

ഇൗറോഡ്​: രാജ്യ​ത്തി​​​​െൻറ എല്ലാ മേഖലകളെയും പ്രതികുലമായി ബാധിച്ച ജി.എസ്​.ടി കുപ്പത്തൊട്ടിയിലെറിയണമെന്ന് നടൻ​ കമൽഹാസൻ.  ഇൗറോഡ്​ ജില്ലയിൽ മാധ്യമപ്രവർത്തരോട്​ സംസാരിക്കു​േമ്പാഴാണ്​ കമൽ ജി.എസ്​.ടിക്കെതിരെ രംഗത്തെത്തിയത്​. പുതിയ രാഷ്​ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യത്തി​​​െൻറ ആഭിമുഖ്യത്തിൽ സംസ്ഥാനപര്യടനം കമൽഹാസൻ.

500,1000 രൂപയുടെ നോട്ടുകൾ നിരോധിക്കാനുള്ള തീരുമാനം നല്ലതായിരുന്നു. എന്നാൽ അത്​ നടപ്പിലാക്കുന്നതിൽ സർക്കാറിന്​ വീഴ്​ച സംഭവിച്ചുവെന്ന്​ കമൽ പറഞ്ഞു. യുവാക്കൾ കൃഷിയിലേക്ക്​ തിരിച്ച്​ വരണമെന്ന്​ കമൽ ആവശ്യപ്പെട്ടു. എൻജിനീയറിങ്ങിലും മെഡിസിനിലും മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന പ്രവണത യുവാക്കൾ ഒഴിവാക്കണം. ഫലഭൂയിഷ്​ഠമായ ഭൂമി നിങ്ങൾക്കായി കാത്തിരിക്കുകയാണ്.​ നൂതനമായ കൃഷിരീതികൾ സ്വായത്തമാക്കാൻ യുവാക്കൾ ശ്രമിക്കണമെന്നും കമൽ പറഞ്ഞു.

ഒറ്റ ദിവസത്തിൽ  സമ്പൂർണ്ണ മദ്യനിരോധനം സംസ്ഥാനത്ത്​​ നടപ്പിലാക്കാൻ സാധിക്കില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്ത്​ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവു എന്നും കമൽഹാസൻ വ്യക്​തമാക്കി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kamal Haasan says GST should be thrown into wastebasket-Movies
Next Story