Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഛോട്ടാ ഭീമിനെപ്പോലുള്ള  മോഹൻലാൽ എങ്ങിനെ ഭീമനാകും; വിമർശനവുമായി കെ.ആർ.കെ

text_fields
bookmark_border
ഛോട്ടാ ഭീമിനെപ്പോലുള്ള  മോഹൻലാൽ എങ്ങിനെ ഭീമനാകും; വിമർശനവുമായി കെ.ആർ.കെ
cancel

മഹാഭാരത എന്ന ചിത്രത്തിൽ മോഹൻലാൽ ഭീമനായെത്തുന്നുവെന്ന  വാർത്ത സന്തോഷത്തോടെയാണ് ആരാധകർ കേട്ടത്. 1000 കോടി ചിലവിൽ പുറത്തിറങ്ങുന്ന ചിത്രത്തെ കുറിച്ച് സിനിമാ പ്രേമികൾ വാനോളം പുകഴ്ത്തുന്നതിനിടെയാണ് വിമർശനവുമായി ബോളിവുഡ് നടനും നിരുപകനും നിര്‍മ്മാതാവുമായ കെ.ആര്‍.കെ രംഗത്തെത്തിയത്. 

ഛോട്ടാ ഭീമിനെപ്പോലുള്ള മോഹന്‍ലാല്‍ എങ്ങിനെ ഭീമനാകുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. ചിത്രം നിര്‍മ്മിച്ച് ബി. ആര്‍ ഷെട്ടി എന്തിനാണ് വെറുതെ പണം കളയുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

ഇത് കണ്ടതോടെ മോഹൻലാൽ ഫാൻസ് മാത്രമല്ല, മലയാളികൾ ഒന്നടങ്കം പൊങ്കാലയുമായി രംഗത്തെത്തി. ഇതോടെ മലയാളികളെയും മോഹൻലാലിനെയും പരിഹസിച്ച് വീണ്ടും കെ.ആര്‍.കെ രംഗത്തെത്തി. മലയാളികള്‍ രാവിലെ മുതല്‍ എന്നെ അധിക്ഷേപിക്കുന്നത് എന്തിനെന്ന് മനസിലാവുന്നില്ല. മോഹന്‍ലാല്‍ സര്‍, രാം ഗോപാല്‍ വര്‍മ്മയുടെ ചില സിനിമകളിലൂടെയാണ് എനിക്ക് നിങ്ങളെ പരിചയം. ആ സിനിമകളില്‍ നിങ്ങളെ കാണാന്‍ ഒരു കോമാളിയെ പോലെ ഉണ്ടായിരുന്നു. അതിനാല്‍ നിങ്ങളെ ഞാന്‍ ഛോട്ടാ ഭീം എന്ന് വിളിച്ചാല്‍ എന്താണ് കുഴപ്പം, ശരിക്കും നിങ്ങള്‍ എന്താണ്? എന്തിനാണ് നിങ്ങളുടെ ആരാധകര്‍ പുലര്‍ച്ചെ മുതല്‍ എന്നെ അവഹേളിക്കുന്നത്? ഇത് ശരിയല്ല സര്‍ എന്ന് വീണ്ടും ട്വീറ്റ് ചെയ്തു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kamaal R Khan ATTACKS Mohanlal on Twitter, ends up getting TROLLED himself!
Next Story