Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഇത് ഡോ. സംഗീത;...

ഇത് ഡോ. സംഗീത; കല്‍ക്കിയിൽ സംയുക്ത കിടിലൻ ലുക്കിൽ

text_fields
bookmark_border
Samyuktha Menon
cancel

ടൊവീനോ നായകനായ 'കല്‍ക്കി'യിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്ന സംയുക്ത മേനോന്‍റെ കിടിലൻ ക്യാരക്റ്റർ വിഡി യോ പുറത്ത്. ഡോ. സംഗീത എന്ന ശക്തമായ കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ടൊവീനോയുടെ ക്യാരക ്റ്റർ വിഡിയോ പുറത്തുവിട്ടിരുന്നു.

'തീവണ്ടി'യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ്​ ഉദ്യോഗസ്ഥനായാണ് ടൊവീനോ എത്തുന്നത്. ശിവ്ജിത്ത്, ഹരീഷ് ഉത്തമൻ, സൈജു കുറുപ്പ്, സുധീഷ്, അപർണ നായർ, കെ.പി.എ.സി ലളിത, ജയിംസ് ഏലിയ എന്നിവരുമുണ്ട്.

ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ പ്രശോഭ് കൃഷ്ണയും സുവിന്‍ കെ. വര്‍ക്കിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകൻ പ്രവീണും സുജിന്‍ സുജാതനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ് ആഗസ്റ്റ് എട്ടിന് ചിത്രം തീയേറ്ററിലെത്തിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tovino thomasmalayalam newsmovie newsSamyuktha MenonKalkikalki movie
News Summary - Kalki Samyuktha Menon Character Intro -Movies News
Next Story