കിടിലൻ ഗെറ്റപ്പിൽ ടൊവിനോ; കൽക്കി തുടങ്ങി

13:24 PM
27/03/2019

ടൊവീനോ തോമസ് കാക്കി വേഷമണിയുന്ന പുതിയ ചിത്രം കല്‍ക്കി തുടങ്ങി. നവാഗതനായ പ്രവീണ്‍ പ്രഭാറാമാണ് സംവിധാനം. ചിത്രത്തിലെ ടൊവാനോയുടെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. 

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്‌ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് നിര്‍മ്മാണം. പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനൊപ്പം സുജിന്‍ സുജാതനും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ് തീയേറ്ററുകളിലെത്തിക്കും.


 

Loading...
COMMENTS