Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightദുൽഖറിനും പ്രണവിനും...

ദുൽഖറിനും പ്രണവിനും ഒപ്പം എപ്പോഴെത്തുമെന്ന്​ ട്രോളൻമാർ; ട്രോളേറ്റെടുത്ത്​ കാളിദാസ്​

text_fields
bookmark_border
kalidas
cancel

എബ്രിഡ്​ ഷൈൻ സംവിധാനം ​ചെയ്​ത്​ കാളിദാസ്​ ജയറാം നായകനാകുന്ന പൂമരത്തെ പ്രേക്ഷകർ കാത്തിരിക്കാൻ തുടങ്ങിയിട്ട്​ കാലമേറെയായി. ചിത്രത്തിലെ രണ്ട്​ ഗാനങ്ങൾ സൂപ്പർഹിറ്റായിരുന്നു. നല്ല നടനെന്ന്​ ചെറുപ്പത്തിൽ തന്നെ തെളിയിച്ച കാളിദാസി​​െൻറ തിരിച്ചു വരവിന്​ കാത്തിരുന്നവർ പൂമരം റിലീസ്​ വൈകുന്നതോടെ ട്രോളുകളുമായി സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു. 

ട്രോളൻമാരെ ഞെട്ടിച്ച്​ കൊണ്ട്​ കാളിദാസ്,​ പൂമരത്തെയും തന്നെയും പരിഹസിച്ചിട്ട പോസ്​റ്റുകളിൽ പലതും ത​​െൻറ ഒൗദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെ പുറത്ത്​ വിട്ടു കൊണ്ടിരുന്നു. 

അവസാനമായി കാളിദാസ്​ പങ്ക്​ വെച്ച ട്രോളും അതിന്​ വന്ന പ്രതികരണങ്ങളും ഇപ്പോൾ വൈറലാണ്​. ആദ്യം സിനിമയിൽ വന്ന  മമ്മൂട്ടിയുടെ പുത്രൻ ദുൽഖർ, മലയാളത്തിൽ നിന്നും തമിഴും തെലുങ്കും കടന്ന്​ ബോളിവുഡിലേക്ക്​ കുതിക്കുന്നു. മോഹൻലാലി​​െൻറ മകൻ പ്രണവ്​ ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരു​െട മനം കവർന്ന്​ മുന്നേറുന്നു. സുരേഷ്​ ഗോപിയുടെ മകനും മലയാള സിനിമയിൽ സജീവം. എന്നാൽ കാളിദാസ്​ എവിടെയെത്തി എന്ന്​ അർഥമാക്കുന്ന വിധത്തിലിട്ട​ മീമാണ്​ വൈറലായത്​​. അതിന്​ ‘‘എത്താറായി’’ എന്ന മറുപടിയാണ്​ കാളിദാസ്​ നൽകുന്നത്​.

troll

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jayaramtrollpoomarammalayalam newsmovie newsmeme
News Summary - kalidas jayaram poomaram - movie news
Next Story