കാലടിയിലെ സെറ്റ്​ തകർത്ത വർഗീയ ഭ്രാന്തൻമാർക്കെതിരെ സിനിമാ ലോകം

14:33 PM
25/05/2020

സിനിമക്കായി നിർമിച്ച സെറ്റ്​ വർഗീയ ഭ്രാന്തൻമാർ തകർത്തതെതിനെതിരെ ​സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം കനക്കുന്നു. മിന്നൽ മുരളി എന്ന സിനിമയുടെ ​ൈക്ലമാക്​സ്​ ചിത്രീകരിക്കാനായി കാലടി മണപ്പുറത്ത്​ നിർമിച്ച ക്രിസ്​ത്യൻ പള്ളിയുടെ സെറ്റാണ്​ തകർത്തത്​. സംവിധായകരായ ലിജോ ജോസ്​ പെല്ലിശേരി, ആഷിക്​ അബു, നടൻ ഹരീഷ്​ പേരടി എന്നിവർ പ്രതിഷേധം ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ പങ്കുവെച്ചു. 

ലിജോ ജോസ്​ പെല്ലിശേരിയുടെ പോസ്​റ്റ്​: 
അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം. പ്രളയമുണ്ടായപ്പോൾ അവിടെയുണ്ടായ വെള്ളം മുഴുവൻ നിങ്ങൾ കുടിച്ചു വറ്റിക്കുകയായിരുന്നോ

നടൻ ഹരീഷ്​ പേരടിയുടെ ഫേസ്​ബുക്ക്​ പോസ്​റ്റ്​:
ഈ മത ഭ്രാന്തൻമാരെ ഒറ്റപ്പെടുത്തിയേ മതിയാവു... ഈ വിഷജന്തുക്കളെ അഴിഞ്ഞാടാൻ അനുവദിക്കരുത്... ഇത് കേരളമാണ്... ഏല്ലാ ജനാധിപത്യ വാദികളുംപ്രതിഷേധിക്കുക... മിന്നൽ മുരളിയോടൊപ്പം....

സംവിധായകൻ ആഷിക്​ അബുവി​​െൻറ പോസ്​റ്റ്​:
സിനിമ സെറ്റുകണ്ടാൽപോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുകതന്നെ വേണം.
മലയാള സിനിമ ഒറ്റകെട്ടായി ഈ ഭീകരപ്രവർത്തനത്തെ പ്രതിരോധിക്കും.
മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം.

Loading...
COMMENTS