Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകടുവാക്കുന്നേൽ...

കടുവാക്കുന്നേൽ കുറുവാച്ചനായി പൃഥ്വിരാജെത്തും; ഷാജി കൈലാസ്​ ചിത്രം ഉടൻ

text_fields
bookmark_border
കടുവാക്കുന്നേൽ കുറുവാച്ചനായി പൃഥ്വിരാജെത്തും; ഷാജി കൈലാസ്​ ചിത്രം ഉടൻ
cancel

ഏറെ നാളത്തെ ഇടവേളക്ക്​ ശേഷം സൂപ്പർഹിറ്റ്​ സംവിധായകൻ ഷാജി കൈലാസ്​ തിരിച്ചെത്തുന്ന കടുവ എന്ന പൃഥ്വിരാജ് സുകുമാരൻ​ ചിത്രത്തി​​​െൻറ സെക്കൻറ്​ലുക്​ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തി​​​െൻറ ഷൂട്ടിങ്​ അടുത്ത്​ തന്നെ ആരംഭിക്കുമെന്ന സൂചനയും പോസ്റ്റർ പങ്കുവെച്ചുകൊണ്ട്​ നടൻ പൃഥ്വിരാജ്​ നൽകുന്നുണ്ട്​. ജിനു വി എബ്രഹാം തിരക്കഥയെഴുതുന്ന കടുവ നിർമിക്കുന്നത്​ പൃഥ്വിരാജ്​ പ്രൊഡക്ഷൻസി​​​െൻറ ബാനറിൽ സുപ്രിയ മേനോനും മാജിക്​ ഫ്രെയിംസി​​​െൻറ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്​.

കണ്ണിൽ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവുമായി അവൻ വരുന്നു... പോസ്റ്റർ പങ്കുവെച്ചുകൊണ്ട്​ സംവിധായകൻ ഷാജി കൈലാസ്​ ഫേസ്​ബുക്കിൽ കുറിച്ചത്​ ഇങ്ങനെയായിരുന്നു. എസ്​. തമൻ ആണ്​ ചിത്രത്തിന്​ സംഗീതം നൽകുന്നത്​​. രവി കെ. ചന്ദ്രനാണ്​ ഛായാഗ്രഹണം. ഷമീർ മുഹമ്മദ്​ എഡിറ്റിങ്ങും നിർവഹിക്കുന്നു. 

മാസങ്ങൾക്ക്​ മുമ്പ്​ പ്രഖ്യാപിച്ച ഷാജി കൈലാസ്​ ചിത്രം കടുവയുമായി സമീപ കാലത്ത്​ പ്രഖ്യാപിച്ച കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന സുരേഷ്​ ഗോപി ചിത്രത്തിന്​​ സാമ്യതയുണ്ടെന്ന്​ കാട്ടി തിരക്കഥാകൃത്തായ ജിനു വി എബ്രഹാം രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ കഥാപാത്രത്തി​​​െൻറ പേരടക്കം സമാനമാണെന്നായിരുന്നു അദ്ദേഹത്തി​​​െൻറ ആരോപണം. 

ഇതിന്​ പിന്നാലെ മുളകുപാടം ഫിലിംസി​​​െൻറ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന സുരേഷ്​ ഗോപിയുടെ 250ാം ചിത്രത്തിന്​ ഹൈകോടതി വിലക്കേർപ്പെടുത്തിയിരുന്നു​. കടുവാക്കുന്നേൽ കുറുവാച്ച​​​െൻറ പേരും തിരക്കഥയിലെ എല്ലാ സീനുകളും കോപ്പിറൈറ്റ്​ ആക്​ട്​ പ്രകാരം രജിസ്റ്റർ ചെയ്​തതി​​​െൻറ രേഖകളും കോടതിയിൽ തിരക്കഥാകൃത്തായ ജിനു ഹാജരാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prithviraj Sukumaranshaji kailas
News Summary - kaduva movie rolling soon
Next Story