Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടമറ്റത്ത് കത്തനാറായി ജയസൂര്യ; സംവിധാനം റോജിന്‍ തോമസ്

text_fields
bookmark_border
കടമറ്റത്ത് കത്തനാറായി ജയസൂര്യ; സംവിധാനം റോജിന്‍ തോമസ്
cancel

മാന്ത്രികനായ വൈദികന്‍ കടമറ്റത്ത് കത്തനാർ ആയി ജയസൂര്യ എത്തുന്നു. ഫിലിപ്സ് ആൻഡ് മങ്കിപെൻ, ജോ ആൻഡ് ദ് ബോയ് തുടങ് ങിയ ചിത്രങ്ങളൊരുക്കിയ റോജിന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍. രാമാനന്ദാണ് തിരക്കഥ ഒരുക്കുന്നത്.

3 ഡി സാങ്കേതിക മികവോടെയാണ് ചിത്രം എത്തുക. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈ‍ഡേ ഫിലിം ഹൗസ് ആണ്.

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഒരു മാന്ത്രികനായ വൈദികനായിരുന്നു കടമറ്റത്ത് കത്തനാര്‍. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കടമറ്റത്ത് കത്തനാരെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

1984 ല്‍ പ്രേംനസീറിനെ നായകനാക്കി എന്‍.പി സുരേഷ് ബാബു കടമറ്റത്തച്ചന്‍ എന്ന പേരില്‍ ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ശ്രീവിദ്യ, എം.ജി സോമന്‍, ഹരി, പ്രതാചന്ദ്രന്‍ എന്നിവരാണ് പ്രധാന മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കടമറ്റത്ത് കത്തനാരുടെ കഥ ടെലിവിഷന്‍ സീരിയലായും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിട്ടുണ്ട്. പ്രകാശ് പോള്‍ ആയിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kadamattathu Kathanar Movie-Movie News
Next Story