വാളയാറിൽ നീതി ലഭ്യമാക്കണം; പ്രതിഷേധവുമായി ഷെയ്‌നും സംഘവും -VIDEO
text_fieldsവാളയാറിൽ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമാ യി യുവ നടൻ ഷെയ്ൻ നിഗവും സംഘവും. പുതിയ ചിത്രമായ 'ഖുർബാനി'യുടെ അണിയറ പ്രവർത്തകർക്കൊപ്പമാണ് മുഖം കറുത്ത തുണികൊണ്ട് മൂടി ഷെയ്‌നും സംഘവും പ്രതിഷേധിച്ചത്.
കേസിൽ നീതി നടപ്പായില്ലെന്നു പ്രഖ്യാപിച്ച സംഘം മെഴുകുതിരി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി. പെൺകുട്ടികൾക്ക് നീതി ലഭിച്ചില്ലെന്നും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ഖുർബാനിയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന മുതിർന്ന നടൻ ചാരുഹാസൻ പറഞ്ഞു.
മഹാസുബൈർ നിർമിച്ച് ജിയോ വി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ഖുർബാനി. ഷെയിൻ നിഗം ദേവിക സഞ്ജയ്, ചാരുഹാസൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
