ജുംബാ ലഹരിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

12:41 PM
25/05/2019
JumbaLahari

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജുംബാ ലഹരിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ദുൽഖർ സൽമാൻ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. 

ഷാലു റഹീം, മണികണ്ഠൻ ആചാരി, വിഷ്ണു രഘു, പ്രവീൺ, പി. ബാലചന്ദ്രൻ തുടങ്ങിയവരാണ് ജുംബാ ലഹരിയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖം ഭാനുപ്രിയയാണ് ചിത്രത്തിലെ നായിക. 

റെസ്റ്റ് ലെസ് മങ്കീസിന്‍റെ ബാനറിൽ മഹിയാണ് ചിത്രം നിർമിക്കുന്നത്. ശ്രീകാന്ത് ബാലചന്ദ്രനും സുഭാഷ് ലളിത സുബ്രഹ്മണ്യനും ചേർന്നാണ് തിരക്കഥ. അൻവർ അലിയുടെ വരികൾക്ക് സുബ്രഹ്മണ്യൻ സംഗീതം നൽകി. 

Loading...
COMMENTS