ജോയ് മാത്യു രചന നിര്‍വഹിച്ച മമ്മൂട്ടി ചിത്രം അങ്കിൾ റിലീസിങ്ങിനൊരുങ്ങിയിരിക്കുകയാണ്. കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം, അഭിനയം തുടങ്ങിയ മേഖലകളിൽ കൂടി ഈ സിനിമക്കായി ജോയ് മാത്യു ജോലി ചെയ്തിട്ടുണ്ട്. എന്നാൽ സിനിമ കണ്ട ശേഷം താൻ ഏത് പണിയാണ് തുടരേണ്ടതെന്നും ഏത് നിർത്തണമെന്നും പറഞ്ഞു തരണമെന്ന് ജോയ് മാത്യു പ്രേക്ഷകരോട് അഭ്യർഥിച്ചു. ഫേസ്ബുക്കിലാണ് ജോയ് മാത്യു രസകരമായ കുറിപ്പ് പോസ്റ്റ് ചെയ്തത്. പോസ്റ്റിന് വളരെ രസകരമായ മറുപടിയാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം
ഈ സിനിമയിൽ ഞാൻ മൂന്നു തരത്തിൽ ജോലിയെടുത്തിട്ടുണ്ട് കഥ, തിരക്കഥ, സംഭാഷണം പിന്നെ അഭിനയം അതും പോരാഞ്ഞ് നിർമ്മാണവും ഞാൻ തന്നെ-
ഇതൊരു കൈവിട്ട കളിയാണെന്നറിയാം എന്നാലും സിനിമ കണ്ടശേഷം ഞാൻ ഏത് പണി നിർത്തണം ഏത് തുടരണം എന്ന് കൂടി നിങ്ങൾ പറഞ്ഞുതരണം എന്നപേക്ഷ.
ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് ദാമോദറാണ്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണിത്. വയനാടായിരുന്നു പ്രധാന ലൊക്കേഷന്‍. ജോയ് മാത്യവും സജയ് സെബാസ്റ്റ്യനും ചേർന്നാണ് നിർമിക്കുന്നത്. ഫാമിലി ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രത്തിൽ അങ്കിൾ എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്ന സൂചനയുണ്ട്.
മൈ ഡാഡ്സ് ഫ്രണ്ട് എന്ന ടാഗ്ലൈനോടെ വരുന്ന ചിത്രത്തിൽ സി.െഎ.എ ഫെയിം കാർത്തിക മുരളീധരൻ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അളഗപ്പൻ ഛായാഗ്രഹണവുഒ ബിജിബാൽ സംഗീതവും നിർവഹിച്ചിരിക്കുന്നു.
