ഗപ്പിക്ക് ശേഷം അമ്പിളിയുമായി ജോണ്‍ പോള്‍ ജോര്‍ജ്; സൗബിന്‍ നായകന്‍ 

12:35 PM
15/04/2018
Soubin-shahir-in-Ambili

തിയേറ്ററുകളിൽ വലിയ വിജയമായില്ലെങ്കിലും ഡി.വി.ഡി പുറത്തിറങ്ങിയപ്പോൾ വലിയ കൈയ്യടി നേടിയ ചിത്രമായിരുന്നു ഗപ്പി. ടൊവീനൊയുടം കരിയറിലെ മികച്ച വേഷവുമായിരുന്നു ചിത്രത്തിലേത്.  ചിത്രത്തിന്‍റെ സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജിന്‍റെ പുതിയ ചിത്രമാണ് അമ്പിളി. സൗബിന്‍  ഷാഹിറാണ് നായകന്‍.  നവിന്‍ നസീം, തന്‍വി റാം എന്നീ രണ്ട് പുതുമുഖങ്ങളെയും ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. 

ജീവിക്കുന്ന കാലത്തോട് ചേര്‍ന്ന് നിന്നാണ് രണ്ടാമത്തെ സിനിമയും ചെയ്യാന്‍ ശ്രമിക്കുന്നത്. വെറുപ്പിന്‍റെ രാഷ്ട്രീയം പരക്കുന്ന കാലത്ത് കരുതലും സ്‌നേഹവുമായി തെളിച്ചമേകുന്ന ചില മനുഷ്യരുണ്ട്. അവരെക്കുറിച്ച് പറയാനാണ് അമ്പിളിയിലൂടെ ശ്രമിക്കുന്നതെന്നും ജോണ്‍ പോള്‍ ജോര്‍ജ് ഫേസ്ബുക്കിൽ കുറിച്ചു. 

Loading...
COMMENTS