‘കഭി ഖുശി കഭി ഗം’ മലയാളത്തിലേക്ക് റീമേക്ക് ചെയ്യാന്‍ ആഗ്രഹമെന്ന് ജോബി ജോര്‍ജ്ജ്

17:40 PM
26/03/2020

അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, കജോള്‍ തുടങ്ങി വമ്പന്‍താരനിര അണിനിരന്ന ചിത്രമായ കഭി ഖുശി കഭി ഗം മലയാളത്തിലേക്ക് റീമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്. കാസ്റ്റിംഗ് മാത്രമാണ് വെല്ലുവിളിയെന്നും ജോബി പറയുന്നു.

കരൺ ജോഹർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം  ഇന്ത്യയിലും വിദേശത്തും വന്‍വിജയം നേടിയിരുന്നു. 

ജോബി ജോർജിന്‍റെ ഫേസ്ബുക്ക് കുറിപ്പ്; 

കഭി ഖുശി കഭി ഗം ഇന്ന് കൂടി ആയപ്പോൾ 100 പ്രാവശ്യം കണ്ടു എന്തോ ഒരിക്കൽ പോലും ബോറടിക്കുകയോ ഫോർവേഡ് ചെയ്യാൻ തോന്നാത്തതുമായ ഒരു മനോഹര സിനിമ ആയുസും ആരോഗ്യവും ഉണ്ടേൽ മലയാളത്തിൽ കുറച്ചു മാറ്റങ്ങൾ വരുത്തി ചെയ്യണം എന്ന് അതിയായ മോഹം ഉണ്ട്. പ്രൊഡക്ഷൻ മാത്രം ഗുഡ്‌വിൽ.. ബാക്കിയൊക്കെ വിവരമുള്ളവർ. വെല്ലുവിളി കാസ്റ്റിങ് മാത്രം.

Loading...
COMMENTS