‘ജിമ്മി ഈ വീടിന്‍റെ ഐശ്വര്യം’ ട്രെയ് ലർ പുറത്ത്

19:31 PM
01/12/2019
jimmy-ee-veedinte-aiswaryam

നവാഗതനായ രാജു ചന്ദ്ര തിരക്കഥയും സംവിധാനവും നിർവഹിച്ച ‘ജിമ്മി ഈ വീടിന്‍റെ ഐശ്വര്യം’ സിനിമയുടെ ട്രെയ് ലർ നടൻ മോഹൻലാലിന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ജിമ്മി എന്ന ബിസിനസ്സുകാരന്‍റെ ജീവിതത്തിൽ ജിമ്മി എന്ന നായക്കുട്ടി വരുത്തിത്തീർക്കുന്ന സംഭവങ്ങളാണ് രസകരമായി അവതരിപ്പിച്ചിട്ടുള്ളത്. 

മിഥുൻ രമേശ്, ദിവ്യ പിള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  സുരാജ്  വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്‍റണി, നിർമൽ പാലാഴി, സുനിൽ സുഗത, ശശി കലിംഗ, സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, വീണ നായർ, അഷ്‌റഫ്‌ പിലാക്കൽ, നിഷ മാത്യു തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

ഗോൾഡൻ എസ് പിക്ചേഴ്സിന്‍റെ ബാനറിൽ സിനോ ജോൺ തോമസ്, ശ്യാംകുമാർ എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞ സിനിമയിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. ഡിസംബർ 6ന് ചിത്രം തിയറ്ററുകളിലെത്തും.

Loading...
COMMENTS