ആട്​ 2ന്​ ശേഷം ജയസൂര്യയും മിഥുനും; ‘ടർബോ പീറ്റർ’ പോസ്റ്ററെത്തി

15:11 PM
08/09/2018
turbo-peter

വമ്പൻ ഹിറ്റായ ആട്​ 2 എന്ന ചിത്രത്തിന്​ ശേഷം സംവിധായകൻ മിഥുൻ മാനുവൽ തോമസും ജയസൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രമെത്തുന്നു. ടർബോ പീറ്റർ എന്ന പേരിട്ട ചിത്രം നിർമിക്കുന്നത്​ ​െഎബൽ പി. ജോർജാണ്​. ഷാൻ റഹ്​മാൻ തന്നെയാണ്​ ടർബോ പീറ്ററിനും സംഗീതം നൽകുന്നത്​. ചിത്രത്തിലെ മറ്റ്​ കഥാപാത്രങ്ങളെ കുറിച്ച്​ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ആട്​ ഒരു ഭീകര ജീവിയാണ്​ എന്ന ചിത്രം തിയറ്ററിൽ പരാജയപ്പെട്ടിട്ടും അതി​​െൻറ രണ്ടാം ഭാഗമായ ആട്​ 2 കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു സ്വന്തമാക്കിയത്​. ജനസൂര്യ അവതരിപ്പിച്ച​ ഷാജി പാപ്പനടക്കമുള്ള കഥാപാത്രങ്ങളുടെ ജനപ്രീതിയായിരുന്നു വിജയത്തിന്​ പിന്നിൽ. ഫ്രൈ​േഡ ഫിലിംസി​​െൻറ ബാനറിൽ വിജയ്​ ബാബുവായിരുന്നു ചിത്രം നിർമിച്ചത്​. ടർബോ പീറ്ററിലൂടെയും മറ്റൊരു ഹിറ്റ്​ ചിത്രാമാണ്​ ജയസൂര്യയും മിഥുനും പ്രതീക്ഷിക്കുന്നത്​.

Loading...
COMMENTS