എന്‍റെ പപ്പാ, ഇവന്‍റെ അപ്പൂപ്പൻ; ‘മൈ ഗ്രേറ്റ് ഗ്രാന്‍റ് ഫാദറി’ന്‍റെ ട്രെയിലർ പുറത്ത്

16:42 PM
19/05/2019
My-Great-Grand-father

ജയറാം നായകനാകുന്ന 'മൈ ഗ്രേറ്റ് ഗ്രാന്‍റ് ഫാദറി'ന്‍റെ ട്രെയിലർ പുറത്തിറങ്ങി. ടൊവീനോ തോമസ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. 

അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ഹാസ്യത്തിൽ പൊതിഞ്ഞ കുടുംബ ചിത്രമാണിത്. ചിത്രത്തിൽ ഗ്രാന്‍റ് ഫാദർ കഥാപാത്രമാണ് ജയറാനിന്‍റേത്. മുത്തച്ഛനും കൊച്ചുമകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥ കൂടിയാണ് മൈ ഗ്രേറ്റ് ഗ്രാന്‍റ് ഫാദർ. 

ബാബുരാജ്, ദിവ്യ പിള്ള, സുരഭി സന്തോഷ്, രാജാമണി, സലിം കുമാർ, ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, ഹരീഷ് കണാരൻ, ബൈജു, സുനിൽ സുഗദ, ജോണി ആന്‍റണി, വിജയരാഘവൻ, ഉണ്ണി മുകുന്ദൻ, മല്ലികാ സുകുമാരൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

തിരക്കഥ: ഷാനി ഖാദർ. മോഹൻ സിത്താരയുടെ മകൻ വിഷ്ണുവാണ് സംഗീതം. ഛായാഗ്രഹണം: സമീർ. നിർമാണം: ഹസീഫ് ഹനീഫ്, മഞ്ജു ബാദുഷ. 

Loading...
COMMENTS