പുതിയ കളികളുമായി പട്ടാഭിരാമൻ; ട്രെയിലർ പുറത്ത്

20:17 PM
08/08/2019
jayaram-pattabhiraman

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ജയറാം ചിത്രം പട്ടാഭിരാമന്‍റെ ട്രെയിലർ പുറത്തിറങ്ങി. അബാം മൂവീസിന്‍റെ ബാനറിൽ ഏബ്രഹാം മാത്യു നിർമിക്കുന്ന ചിത്രത്തിൽ മിയ ജോർജും ഷീലു ഏബ്രഹാമുമാണ് നായികമാർ.

സായ്കുമാർ, ഹരീഷ് കണാരൻ, ബൈജു സന്തോഷ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, ബിജു പപ്പൻ, ജയൻ ചേർത്തല, മൃദുല, പാർവതി നമ്പ്യാർ, ലെന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രവി ചന്ദ്രനാണ് ഛായാഗ്രഹണം. എഡിറ്റിങ്: രഞ്ജിത്ത് കെ.ആർ. വാർത്താപ്രചാരണം: വാഴൂർ ജോസ്.

Loading...
COMMENTS