Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightദേശീയ പുരസ്​കാരം:...

ദേശീയ പുരസ്​കാരം: ചടങ്ങ്​ ബഹിഷ്​കരിച്ചവർ സമ്മാനത്തുക തിരിച്ച്​ നൽകണമെന്ന്​ ജയരാജ്​

text_fields
bookmark_border
yesudas-jayaraj
cancel

ന്യൂഡൽഹി: ദേശീയപുരസ്​കാര ചടങ്ങ്​ ബഹിഷ്​കരിച്ചവർ അവാർഡ്​ തുക തിരിച്ച്​ നൽകണമെന്ന്​ സംവിധായകൻ ജയരാജ്​. വലിയ അവസരമാണ്​ ചടങ്ങ്​ ബഹിഷ്​കരിച്ചവർ നഷ്​ടപ്പെടുത്തിയത്​. രാജ്യം ആദരിക്ക​​േമ്പാൾ അനീതി കാണിക്കാതിരിക്കാനാണ്​ അവാർഡ്​ വാങ്ങിയതെന്ന്​ ജയരാജ്​ പറഞ്ഞു. ഒരു വിഭാഗം അവാർഡ്​ ബഹിഷ്​കരിച്ചതിനെ കുറിച്ച്​ പ്രതികരിക്കാനില്ലെന്ന്​ യേശുദാസ്​ വ്യക്​തമാക്കി. അവാർഡിനോട്​ ബഹുമാനമുള്ളത്​ കൊണ്ടാണ്​ ചടങ്ങിൽ പ​െങ്കടുത്തതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, അവാർഡ്​ ബഹിഷ്​കരിച്ചവർക്ക്​ പിന്തുണയുമായി സാംസ്​കാരിക മന്ത്രി എ.കെ ബാലൻ രംഗത്തെത്തി. ദേശീയ പുരസ്​കാരത്തിൽ കേന്ദ്രസർക്കാറി​​​െൻറ ഭാഗത്ത്​ നിന്നുണ്ടായ നടപടി അൽപ്പത്തരമാണെന്ന്​ അദ്ദേഹം പ്രതികരിച്ചു. ബഹിഷ്​കരിച്ചവർക്ക്​ പൂർണ്ണ പിന്തുണ നൽകുന്നതായും ബാലൻ വ്യക്​തമാക്കി.

ദേശീയ ചലച്ചിത്ര പുരസ്​കാരം ലഭിച്ച എല്ലാവർക്കും രാഷ്​​്ട്രപതി അവാർഡ്​ സമ്മാനിക്കുകയാണ്​ പതിവ്​. എന്നാൽ ഇതിൽ നിന്ന്​ വിഭന്നമായി 11 അവാർഡുകൾ മാത്രം രാഷ്​​ട്രപതി വിതരണം ചെയ്യുമെന്നും ബാക്കിയുള്ളവ കേന്ദ്രമന്ത്രി സ്​മൃതി ഇറാനി നൽകുമെന്നാണ്​ സർക്കാർ അറിയിച്ചത്​. സർക്കാറി​​​​െൻറ ഇൗ നിലപാടിൽ പ്രതിഷേധിച്ചാണ്​ പുരസ്​കാരം നേടിയ 68 പേർ അവാർഡ്​ ബഹിഷ്​കരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jayarajnational awardmoviesKJ Yesudasmalayalam news
News Summary - Jayaraj on award ceremony-Movies
Next Story