നടി ജമീല മാലിക് അന്തരിച്ചു

09:01 AM
28/01/2020

തി​രു​വ​ന​ന്ത​പു​രം: പു​ണെ ഫി​ലിം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്ന് അ​ഭി​ന​യം പ​ഠി​ച്ചി​റ​ങ്ങി​യ ആ​ദ്യ മ​ല​യാ​ളി വ​നി​ത​യും ച​ല​ച്ചി​ത്ര​ന​ടി​യു​മാ​യ ജ​മീ​ല മാ​ലി​ക് (73) അ​ന്ത​രി​ച്ചു. ബീ​മാ​പ​ള്ളി​യി​ലെ സു​ഹൃ​ത്തി​​െൻറ വീ​ട്ടി​ലെ​ത്തി​യ ജ​മീ​ല​ക്ക് ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ച​യോ​ടെ ഹൃ​ദ​യ​സ്തം​ഭ​ന​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​  തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ചൊ​വ്വാ​ഴ്ച പൊ​തു​ദ​ർ​ശ​ന​ത്തി​നു വെ​ച്ച മൃ​ത​ദേ​ഹം വൈ​കീ​ട്ട്​ കൊ​ല്ലം ജോ​ന​ക​പ്പു​റം ജു​മാ​മ​സ്​​ജി​ദ്​ ഖ​ബ​ർ​സ്​​ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.

ത​​മി​​ഴ്, തെ​​ലു​​ങ്ക്, മ​​ല​​യാ​​ളം, ക​​ന്ന​​ട ഭാ​ഷ​ക​ളി​ൽ അ​റു​പ​തോ​ളം ചി​​ത്ര​​ങ്ങ​​ളി​​ല്‍ അ​​ഭി​​ന​​യി​​ച്ചു. റേ​ഡി​യോ നാ​ട​ക ര​ച​യി​താ​വും ഡ​ബ്ബി​ങ്​ ക​ലാ​കാ​രി​യുമായിരുന്നു. ഒരു നോ​വ​ലും എ​ഴു​തി. കോ​ൺ​ഗ്ര​സ് നേ​താ​വും ‘മി​ത്രം’ പ​ത്രാ​ധി​പ​രു​മാ​യി​രു​ന്ന കൊ​​ല്ലം ജോ​​ന​​ക​​പ്പു​​റ​​ത്ത് മാ​​ലി​​ക് മു​​ഹ​​മ്മ​​ദി​​​​െൻറ​​യും ത​​ങ്ക​​മ്മ വ​ർ​ഗീ​സി​​െൻറ​യും മ​​ക​ളാ​ണ്​. ആ​​ദ്യ​ സി​​നി​​മ ‘റാ​​ഗി​ങ്’. പാ​​ണ്ഡ​​വ​​പു​​രം, ആ​​ദ്യ​​ത്തെ ക​​ഥ, രാ​​ജ​​ഹം​​സം, ല​​ഹ​​രി, അ​​തി​​ശ​​യ​​രാ​​ഗം, ല​​ക്ഷ്മി തു​​ട​​ങ്ങി​യ ചി​​ത്ര​​ങ്ങ​​ളി​​ല്‍ നാ​​യി​​ക​​യാ​​യി. സീ​രി​യ​ലു​ക​ളി​ലും വേ​ഷ​മി​ട്ടു.

1990ൽ ‘​ഉ​ണ്ണി​ക്കു​ട്ട​ന് ജോ​ലി കി​ട്ടി’ ആണ്​ അ​വ​സാ​ന​ ചി​ത്രം. ഖു​ർ​ആ​ൻ അ​റ​ബി​ക്​ കൈ​യെ​ഴു​ത്തു​പ്ര​തി ത​യാ​റാ​ക്കി പാ​ള​യം പ​ള്ളി​ക്ക് സ​മ്മാ​നി​ച്ചു. 1983ല്‍ ​വി​വാ​ഹി​ത​യാ​യെ​ങ്കി​ലും വേ​ര്‍പി​രി​ഞ്ഞു. അ​ന്‍സ​ര്‍ മാ​ലി​കാ​ണ് മ​ക​ൻ. അ​വ​സാ​ന​കാ​ല​ത്ത്​ ഹോ​സ്​​റ്റ​ലു​ക​ളി​ൽ ജോലിയെടുത്തും ഹി​ന്ദി ട്യൂ​ഷ​നെ​ടു​ത്തു​മാ​ണ് ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യ​ത്.  താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ കൈ​നീ​ട്ട​ം നൽകിയിരുന്നു.  ‘മാ​ധ്യ​മം’ അ​ക്ഷ​ര​വീ​ട് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടാ​മ​ത്തെ ഭ​വ​നം ജ​മീ​ല​ക്കാ​ണ്​ പാ​ലോ​ട്ട്​ നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്. 

Loading...
COMMENTS