അമ്പരപ്പിച്ച്​ ലിജോ; ആവേശമുയർത്തി ജല്ലിക്കെട്ട്​ ടീസർ -VIDEO

18:59 PM
20/09/2019
jallikettu-teaser

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ്​ പെല്ലിശേരിയുടെ ജല്ലിക്കെട്ടിൻെറ ആദ്യ ടീസർ പുറത്ത്​. ഇരുട്ടിൻെറ മറവിൽ പോത്തിനെ തേടിയിറങ്ങുന്ന ഹൈറേഞ്ച്​ ഗ്രാമത്തിലെ ഗ്രാമീണരാണ്​ ടീസറിലുള്ളത്​.

ഒരോ സെക്കൻഡിൽ പ്രേക്ഷകനിൽ ആവേശം ഉയർത്താൻ പോന്ന ടീസർ തന്നെയാണ്​ സിനിമയുടെ അണിയറ​ പ്രവർത്തകർ പുറത്ത്​ വിട്ടിരിക്കുന്നത്​. ടൊറ​േൻറാ അന്താരാഷ്​ട്ര ചലച്ചിത്ര മേളയിൽ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.

ഈ.മാ.യൗവിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ്​ ജല്ലിക്കട്ട്​. എസ്. ഹരീഷ്, ആര്‍. ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വിനായകൻ, ചെമ്പൻ ജോസ്, ആന്‍റണി വർഗീസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിനായി ഗിരീഷ് ഗംഗാദരന്‍ ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. 

നാട്ടിലെ ഒരു ഗ്രാമത്തിൽ നിന്ന് ഒരു പോത്ത് രക്ഷപെടുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഇൗ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

Loading...
COMMENTS