Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightരണ്ടാമൂഴത്തിൽ...

രണ്ടാമൂഴത്തിൽ മോഹൻലാലിനൊപ്പം ജാക്കിചാനും‍?

text_fields
bookmark_border
jackey-mohanlal
cancel

മോഹൻലാലിന്‍റെ വരാനിരിക്കുന്ന ബിഗ്ബജറ്റ് ചിത്രം രണ്ടാമൂഴത്തിൽ  ജാക്കിചാനും പ്രധാനവേഷത്തിലെത്തുമെന്ന് റിപ്പോർട്ട്. താര നിർണയം അവസാന ഘട്ടത്തിൽ പുരോഗമിക്കുന്നതിനിടെയാണ് ജാക്കിചാനും ചിത്രത്തിലെത്തുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്നത്. എന്നാൽ ഇക്കാര്യത്തിൽ അണിയറപ്രവർത്തകരിൽ നിന്ന് സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. 

അജയ് ദേവ്ഗണ്‍, നാഗാര്‍ജുന, മഹേഷ് ബാബു തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ടെന്നും സൂചനയുണ്ട്. മഹാഭാരത യുദ്ധം പശ്ചാത്തലമായ ചിത്രത്തില്‍ യുദ്ധ രംഗങ്ങള്‍ ഒരുക്കാന്‍ റിച്ചാര്‍ഡ് റയോണും മറ്റു ആക്ഷന്‍ രംഗങ്ങള്‍ പീറ്റര്‍ ഹയിനുമാണ് കൈകാര്യം ചെയ്യുക. 00 ഏക്കര്‍ സ്ഥലം എങ്കിലും രണ്ടാമൂഴത്തിന്റെ ചിത്രികരണത്തിന് ആവശ്യമായി വരുമെന്നതിനാല്‍ എറണാകുളം ജില്ലയിലെ ചില സ്ഥലങ്ങളും കോയമ്പത്തൂരുമൊക്കെയാണ് പരിഗണനയിലുള്ളത്. ഒടിയനില്‍ മെലിഞ്ഞ മോഹന്‍ലാല്‍ ഭീമന്‍ ആവുമ്പോള്‍ ശാരീരികമായി വിണ്ടും തടിക്കണം എന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുമ്പ് പ്രതികരിച്ചിരുന്നു. 

600 കോടി രൂപ മുതൽമുടക്ക് പ്രതീക്ഷിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ മേനോനാണ്. ബി.ആര്‍. ഷെട്ടിയാണ് ചിത്രം നിർമ്മിക്കുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalrandamoozhamJackie Chanmalayalam newsmovie news
News Summary - Jackie Chan in Randamoozham-Movie News
Next Story