എന്തിനാണ് ചേട്ടാ വായിൽ തോന്നിയതൊക്കെ വിളിച്ച് പറയുന്നത്; ഇരയുടെ പുതിയ ടീസർ
text_fieldsഗോകുൽ സുരേഷ് ഗോപിയും ഉണ്ണി മുകുന്ദനും പ്രധാനവേഷത്തിെലത്തുന്ന ഇര എന്ന ചിത്രത്തിെൻറ പുതിയ ടീസർ പുറത്തിറങ്ങി. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതിന് ശേഷം പൊലീസ് തെളിവെടുപ്പിന് കൊണ്ടുപോവുന്നതിനിടെ ഒരു മാധ്യമ പ്രവർത്തകനോട് ദിലീപ് പറഞ്ഞ ഡയലോഗാണ് ടീസറിെൻറ ഹൈലൈറ്റ്. ‘എന്തിനാണ് ചേട്ടാ വെറുതെ വായിൽ തോന്നിയതൊക്കെ വിളിച്ച് പറയുന്നത് ’എന്ന ഡയലോഗാണ് ടീസറിൽ ഉൾെപടുത്തിയത്.
ടീസർ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ഒരു കൊലപാതകവും അതിനെ സംബന്ധിച്ച് നടക്കുന്ന അേന്വഷണവുമാണ് ഇരയുടെ ഇതിവൃത്തം. മിയ, നിരഞ്ജന അനൂപ്, ലെന, അലെൻസിയർ, ശങ്കർ രാമകൃഷ്ണൻ, കൈലാഷ് എന്നിവർ പ്രധാന വേഷങ്ങളിലുണ്ട്.
ഷൈജു എസ്. എസ് ആണ് ഇര സംവിധാനം ചെയ്യുന്നത്. സംവിധായകൻ വൈശാഖ്, ഉദയകൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രത്തിെൻറ നിർമാണം. സുധീർ സുരേന്ദ്രൻ ഛായാഗ്രഹണവും ഗോപി സുന്ദർ സംഗീത സംവിധാനവും നിർവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
