Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംവിധായകനായി ഹരിശ്രീ അശോകൻ; ഇൻറർനാഷണൽ ലോക്കൽ സ്​റ്റോറി ടീസർ

text_fields
bookmark_border
International-Local-Story-Official-Teaser
cancel

രമണനായും സുന്ദരനായുമൊക്കെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഹാസ്യ താരം ഹരിശ്രീ അശോകൻ സംവിധായക തൊപ്പിയണിയ ുന്നു. ഹരിശ്രീ അശോകൻ സംവിധാനം ചെയ്​ത ‘ഇൻറർനാഷണൽ ലോക്കൽ സ്റ്റോറി’ എന്ന ചിത്രത്തി​​െൻറ രസകരമായ ടീസർ പുറത്തു വിട്ടു. ദുൽഖർ സൽമാനാണ്​ ചിത്രത്തി​​െൻറ ടീസർ ഫേസ്​ബുക്കിലൂടെ പുറത്തുവിട്ടത്​. ഹാസ്യത്തിന്​ പ്രാധാന്യം നൽകിയൊരുക്കിയ ചിത്രത്തിൽ മനോജ് കെ ജയന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുരഭി സന്തോഷ്, ടിനി ടോം, ബിജു കുട്ടന്‍ എന്നിവരാണ്​ പ്രധാന വേഷത്തിലെത്തുന്നത്​.

യേശുദാസ്​ ആലപിച്ച വിഖ്യാത ഗാനം ‘മറക്കുമോ നീ എന്‍റെ മൌന ഗാനം’ എന്ന പാട്ടി​​െൻറ അകമ്പടിയോടെയാണ്​ ചിത്രത്തി​​െൻറ ടീസർ പുരോഗമിക്കുന്നത്​. ഒരു കല്യാണവും അതിനെ ചുറ്റി പറ്റി നടക്കുന്ന പ്രശ്നങ്ങളുമായിരിക്കും സിനിമയില്‍ പ്രധാനമായുണ്ടാവുക എന്നാണ്​ ടീസര്‍ നൽകുന്ന സൂചന. രഞ്ജിത്, എബിന്‍, സനീഷ് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആല്‍ബിയാണ് ചിത്രത്തിന്‍റെ ചായാഗ്രഹണം നിര്‍വഹിക്കുന്നത്. ഗോപി സുന്ദര്‍, നാദിര്‍ഷാ, അരുണ്‍ രാജ് എന്നിവരാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - International Local Story Official Teaser-MOVIE NEWS
Next Story