Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകേരളത്തിലെ കസ്​റ്റഡി...

കേരളത്തിലെ കസ്​റ്റഡി മരണത്തിൽ ത്രിപുര മുഖ്യമന്ത്രി ദുഃഖിക്കേണ്ട –ഇന്നസെൻറ്

text_fields
bookmark_border
innocent-biplav-kumar
cancel

ചെ​ങ്ങ​ന്നൂ​ർ: കേ​ര​ള​ത്തി​ലൊ​രാ​ൾ മ​രി​ച്ചാ​ൽ ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ദുഃ​ഖി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഇ​ന്ന​സ​െൻറ്​ എം.​പി. ക​ഴി​ഞ്ഞ​ദി​വ​സം എ​ൻ.​ഡി.​എ പ്ര​ചാ​ര​ണ​ത്തി​ന്​ എ​ത്തി​യ ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ബി​പ്ല​ബ്​ കു​മാ​ർ ദേ​ബ്​ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ മ​രി​ച്ച വ​രാ​പ്പു​ഴ ശ്രീ​ജി​ത്തി​​െൻറ വീ​ട് സ​ന്ദ​ർ​ശി​ച്ച് അ​ഞ്ചു​ല​ക്ഷം രൂ​പ ന​ൽ​കി​യ​തി​നെ പ​രി​ഹ​സി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​വി​ടെ ആ​രെ​ങ്കി​ലും മ​രി​ച്ചാ​ൽ അ​ടു​പ്പ​മു​ള്ള​വ​ർ​ക്കും പ​രി​ച​യ​ക്കാ​ർ​ക്കു​മാ​ണ് ദുഃ​ഖ​വും സ​ങ്ക​ട​വും ഉ​ണ്ടാ​വു​ക. മേ​ഘാ​ല​യി​ലോ മ​റ്റ് ഏ​തെ​ങ്കി​ലും സം​സ്​​ഥാ​ന​ത്തോ ഇ​തു​പോ​ലൊ​രു മ​ര​ണം ഉ​ണ്ടെ​ങ്കി​ൽ എ​നി​ക്ക് ക​ര​യാ​ൻ പ​റ്റു​മോ​യെ​ന്നും വെ​ള്ളി​യാ​ഴ്​​ച മ​ണ്ഡ​ല​ത്തി​ൽ​ റോ​ഡ്​ ഷോ​ക്ക്​ എ​ത്തി​യ അ​ദ്ദേ​ഹം ചോ​ദി​ച്ചു.

മ​രി​ച്ച വീ​ടു​ക​ളി​ൽ രാ​ഷ്​​ട്രീ​യ​ക്കാ​ർ എ​ത്തി ദുഃ​ഖം കാ​ണി​ച്ചി​ട്ട് ഒ​രു കാ​ര്യ​വു​മി​ല്ല. ആ​ളു​ക​ൾ​ക്ക് ഇ​പ്പോ​ൾ ഇ​തെ​ല്ലാം അ​റി​യാം. എ​​െൻറ മ​ണ്ഡ​ല​ത്തി​ൽ ഏ​തെ​ങ്കി​ലും ആ​ളു​ടെ പി​താ​വ് മ​രി​ച്ചാ​ൽ അ​വി​ടെ​ച്ചെ​ന്ന് ഞാ​ൻ സ​ങ്ക​ട​പ്പെ​ട്ടാ​ൽ അ​ത് വെ​റു​തെ​യാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും മ​ന​സ്സി​ലാ​വും. ത്രി​പു​ര മു​ഖ്യ​മ​ന്ത്രി കാ​ണി​ക്കു​ന്ന വേ​ദ​ന, വി​ഷ​മം എ​ന്നി​വ ന​മ്മു​ടെ ആ​ളു​ക​ൾ​ക്ക് മ​ന​സ്സി​ലാ​വും എ​ന്ന​ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു​കൊ​ടു​ക്ക​ണം. ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​ഞ്ഞി​ട്ട് കേ​ര​ള​ത്തി​ലേ​ക്ക് വ​രും​വ​ഴി വി​മാ​ന​ത്തി​ലി​രു​ന്ന് ക​ര​െ​ഞ്ഞ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​തെ​ന്നും ഇ​ന്ന​സ​െൻറ്​ ക​ളി​യാ​ക്കി.

പ​ശു​വി​റ​ച്ചി തി​ന്ന​വ​നെ​യും പ​ശു​വി​നെ കൊ​ന്ന​വ​രെ ചു​ട്ടു​കൊ​ല്ലു​ക​യും ചെ​യ്യു​ന്ന നാ​ട്ടി​ൽ​നി​ന്നാ​ണ് ശ്രീ​ജി​ത്തി​​െൻറ വീ​ട്ടു​കാ​രെ ആ​ശ്വ​സി​പ്പി​ക്കാ​ൻ എ​ത്തു​ന്ന​ത്. ത്രി​പു​ര മു​ഖ്യ​മ​ന്ത്രി​യു​ടെ ദുഃ​ഖ​ത്തി​​െൻറ കാ​ര​ണം മ​റ്റെ​ന്തോ അ​സു​ഖ​മു​ള്ള​തി​നാ​ലാ​ണെ​ന്നും ഇ​ന്ന​സ​െൻറ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsactor innocentThripuraBiplab kumar
News Summary - innocent on biplav-kerala news
Next Story