ഇന്ദ്രൻസിന്‍റെ ‘പൊരിവെയിൽ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

16:25 PM
20/09/2019
Indrans-Pori-Veyil

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായ പുതിയ ചിത്രം 'പൊരിവെയിലി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മമ്മൂട്ടിയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. ഫറൂഖ് അബ്ദുൽ റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ അദ്ദേഹം തന്നെയാണ് നിർവഹിച്ചത്. 

ഇന്ദ്രൻസിനെ കൂടാതെ സുരഭി ലക്ഷ്മി, ഷിബിൻ രാജ്, നാരായണൻ കാഞ്ഞങ്ങാട്, രമാദേവി, ഇന്ദിര, ബാലതാരങ്ങളായ അനഘ, ഹെറിൻ എന്നിവരും ചിത്രത്തിലുണ്ട്. റഫീഖ് അഹമ്മദിന്‍റെ വരികൾ ബിജുപാലാണ് സംഗീതം നൽകിയത്. അന്തരിച്ച എം.ജെ രാധാകൃഷ്ണൻ ആണ് ഛായാഗ്രഹണം. 

ഫറൂഖ് അബ്ദുൽ റഹ്മാന്‍റെ രണ്ടാമത്തെ ചിത്രമാണ് 'പൊരിവെയിൽ'. മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ജീവിതകഥ പ്രമേയമാക്കി ഫാറൂഖ് സംവിധാനം ചെയ്ത ചിത്രമാണ് 'കളിയച്ഛൻ'. പാലക്കാട് മൂവി കോണേഴ്സ് സൊസൈറ്റിയാണ് നിർമാണം.

Loading...
COMMENTS