നിർമാതാവായി െഎ.എം വിജയൻ: ഫുട്ബാൾ കഥയുമായി പാണ്ടി ജൂനിയേഴ്സ്
text_fieldsഅഭിനേതാവായി തിളങ്ങിയ മലയാളികളുടെ സ്വന്തം ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയന്‍ സിനിമ നിര്‍മാണ രംഗത്ത്കൂടി ഒരു പര ീക്ഷണത്തിനൊരുങ്ങുന്നു. പാണ്ടി ജൂനിയേഴ്സ് എന്ന പേരിലെത്തുന്ന പുതിയ ചിത്രം നിർമിച്ചാണ് വിജയൻ നിർമാതാവി െൻറ കുപ്പായമണിയാൻ പോകുന്നത്. ഫുട്‌ബോളുമായി ബന്ധപ്പെട്ട ഒരു സിനിമ നിര്‍മ്മിക്കുമെന്ന് രണ്ടുമാസം മുമ്പ് വിജയൻ അറിയിച്ചിരുന്നു. പറഞ്ഞത് പോലെ ഫുട്ബാൾ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നതും.
‘നെവര്‍ ബെറ്റ് എഗൈന്‍സ്റ്റ് അണ്ടര്‍ ഡോഗ്’ എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ടൈറ്റില്‍ ലോഞ്ചിനായി റിലീസ് ചെയ്ത പോസ്റ്ററും സിനിമയെക്കുറിച്ച് ഒരു സൂചനയും നല്‍കുന്നില്ല.
ബിഗ് ഡാഡി എൻറർടൈൻമെൻറ്സിെൻറ ബാനറില്‍ ഐ.എം.വിജയനും അരുണ്‍ തോമസും ദീപൂ ദാമോദറും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. നവാഗതനായ ദീപക് ഡിയോണാണ് ചിത്രത്തിെൻറ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
