െഎ.എഫ്.എഫ്.കെ: മത്സരവിഭാഗത്തിൽ രണ്ട് മലയാള ചിത്രങ്ങൾ
text_fieldsതിരുവനന്തപുരം: ഡിസംബർ എട്ട് മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന 22ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള മലയാള സിനിമകളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി. മത്സരവിഭാഗത്തിലേക്ക് രണ്ട് ചിത്രങ്ങളും ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് ഏഴ് ചിത്രങ്ങളും തെരഞ്ഞെടുക്കപ്പെട്ടു.
പ്രേംശങ്കർ സംവിധാനം ചെയ്ത ‘രണ്ടുപേർ’ സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ‘ഏദൻ’ എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘ടേക്ക് ഒാഫ്’, ദിലീഷ് പോത്തെൻറ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’, സലിംകുമാർ സംവിധാനം ചെയ്ത ‘കറുത്ത ജൂതൻ’, സനൽകുമാർ ശശിധരെൻറ ‘സെക്സി ദുർഗ’, ലിജോ ജോസ് െപല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’, സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ‘മറവി’, പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘അതിശയങ്ങളുടെ വേനൽ’ എന്നിവ തെരഞ്ഞെടുക്കപ്പെട്ടു.
