ഐ.എഫ്.എഫ്.കെ: ദൃശ്യവിരുന്നൊരുക്കാൻ 53 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനം

00:35 AM
02/12/2019
iffk-11219.jpg

തി​രു​വ​ന​ന്ത​പു​രം: വെ​ള്ളി​യാ​ഴ്​​ച ആ​രം​ഭി​ക്കു​ന്ന കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള (ഐ.​എ​ഫ്.​എ​ഫ്.​കെ) 53 ചി​ത്ര​ങ്ങ​ളു​ടെ ആ​ദ്യ പ്ര​ദ​ര്‍ശ​ന വേ​ദി​യാ​കും. ഇ​തി​ല്‍ മൂ​ന്ന് ചി​ത്ര​ങ്ങ​ളു​ടേ​ത് ആ​ഗോ​ള​ത​ല​ത്തി​ലെ ആ​ദ്യ പ്ര​ദ​ര്‍ശ​ന​മാ​ണ്. ഉ​ദ്ഘാ​ട​ന ചി​ത്രം ‘പാ​സ്ഡ്​ ബൈ ​സെ​ന്‍സ​ര്‍’ ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യാ​ണ് പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന​ത്. മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലെ മ​ല​യാ​ള സാ​ന്നി​ധ്യ​മാ​യ കൃ​ഷാ​ന്തി​​​െൻറ ‘വൃ​ത്താ​കൃ​തി​യി​ലു​ള്ള ച​തു​രം’ മ​ല​യാ​ള സി​നി​മ ഇ​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ‘സൈ​ല​ന്‍സ​ര്‍’ എ​ന്നി​വ​യു​ടെ ആ​ദ്യ പ്ര​ദ​ർ​ശ​ന​ത്തി​ന് മേ​ള വേ​ദി​യാ​കും. 

ലോ​ക സി​നി​മ വി​ഭാ​ഗ​ത്തി​ലെ ഇ​റാ​നി​യ​ന്‍ ചി​ത്രം ഡി​ജി​റ്റ​ല്‍ ക്യാ​പ്റ്റി​വി​റ്റി​യു​ടെ​യും ലോ​ക​ത്തി​ലെ ആ​ദ്യ പ്ര​ദ​ർ​ശ​ന​മാ​വും മേ​ള​യി​ൽ.

ഇ​സ്രാ​യേ​ല്‍ അ​ധി​നി​വേ​ശം പ്ര​മേ​യ​മാ​ക്കി അ​ഹ​മ്മ​ദ് ഗോ​സൈ​ൻ ഒ​രു​ക്കി​യ ‘ഓ​ൾ ദി​സ് വി​ക്ട​റി’, ബോ​റി​സ് ലോ​ജ്‌​കൈ​​​െൻറ ആ​ഫ്രി​ക്ക​ൻ ചി​ത്രം കാ​മി​ൽ, മൈ​ക്കി​ൾ ഇ​ദൊ​വി​​​െൻറ റ​ഷ്യ​ൻ ചി​ത്രം ദി ​ഹ്യൂ​മ​റി​സ്​​റ്റ്, യാ​ങ് പി​ങ്ഡോ​യു​ടെ ചൈ​നീ​സ് ചി​ത്രം മൈ ​ഡി​യ​ർ ഫ്ര​ണ്ട്, ഹി​ലാ​ൽ ബെ​യ്ദ​റോ​വ് സം​വി​ധാ​നം ചെ​യ്​​ത ഓ​സ്ട്രി​യ​ൻ ചി​ത്രം വെ​ൻ ദി ​പെ​ർ​സി​മ്മ​ൺ​സ് ഗ്രോ, ​ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക് ചി​ത്ര​മാ​യ ദി ​പ്രൊ​ജ​ക്​​ഷ​നി​സ്​​റ്റ്, ബാ​ലെ ന​ർ​ത്ത​കി​യു​ടെ ജീ​വി​തം പ്ര​മേ​യ​മാ​ക്കി​യ ബ്ര​സീ​ലി​യ​ൻ ചി​ത്രം പാ​ക്ക​ര​റ്റ്, കാ​ന്‍ ഉ​ൾ​െ​പ്പ​ടെ വി​വി​ധ മേ​ള​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച അ​വ​ർ മ​ദേ​ഴ്‌​സ് എ​ന്നി​വ​യാ​ണ് മ​ത്സ​ര​വി​ഭാ​ഗ​ത്തി​ല്‍ ആ​ദ്യ പ്ര​ദ​ര്‍ശ​ന​ത്തി​നെ​ത്തു​ന്ന മ​റ്റു ചി​ത്ര​ങ്ങ​ൾ. 

ലോ​ക​സി​നി​മ വി​ഭാ​ഗ​ത്തി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന 40 ചി​ത്ര​ങ്ങ​ളു​ടെ‍യും ആ​ദ്യ​പ്ര​ദ​ര്‍ശ​ന വേ​ദി​യാ​യും മേ​ള മാ​റും.  പ്ര​ത്യേ​ക വി​ഭാ​ഗ​മാ​യ മി​ഡ് നൈ​റ്റ് സ്‌​ക്രീ​നി​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന കൊ​റി​യ​ൻ ചി​ത്രം ഡോ​ർ ലോ​ക്ക് ഇ​ന്ത്യ​ൻ സി​നി​മ ഇ​ന്ന് വി​ഭാ​ഗ​ത്തി​ലെ അ​താ​നു​ഘോ​ഷി​​​െൻറ വി​ത്ത് ഔ​ട്ട് സ്ട്രിം​ഗ്സ് എ​ന്നീ ചി​ത്ര​ങ്ങ​ളു​ടേ​യും ആ​ദ്യ പ്ര​ദ​ർ​ശ​ന​മാ​ണ്.

മ​ൺ​മ​റ​ഞ്ഞ പ്ര​തി​ഭ​ക​ൾ​ക്ക് അ​ഭ്ര​പാ​ളി​യി​ൽ ആ​ദ​രം
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ മ​ൺ‍മ​റ​ഞ്ഞ ആ​റു പ്ര​തി​ഭ​ക​ൾ​ക്ക് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ ആ​ദ​രം. ഹോ​മേ​ജ് വി​ഭാ​ഗ​ത്തി​ലൂ​ടെ മൃ​ണാ​ൾ സെ​ൻ, ഗി​രീ​ഷ് ക​ർ​ണാ​ഡ്, ലെ​നി​ൻ‍ രാ​ജേ​ന്ദ്ര​ൻ, എം.​ജെ. രാ​ധാ​കൃ​ഷ്ണ​ൻ, മി​സ് കു​മാ​രി, ടി.​കെ. പ​രീ​ക്കു​ട്ടി എ​ന്നി​വ​ർ​ക്കാ​ണ് മേ​ള സ്മ​ര​ണാ​ഞ്ജ​ലി അ​ർ​പ്പി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ഏ​ഴ് ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. 

മൃ​ണാ​ൾ സെ​നി​​െൻറ അ​ഞ്ചു ദേ​ശീ​യ പു​ര​സ്‌​കാ​ര​ങ്ങ​ൾ നേ​ടി​യ ഇ​ൻ സെ​ർ​ച്ച് ഓ​ഫ് ഫാ​മി​ൻ (അ​ക​ലേ​ർ സം​ന്ധാ​നേ), രാ​മ​പാ​ദ ചൗ​ധ​രി​യു​ടെ ബീ​ജ് എ​ന്ന ബം​ഗാ​ളി നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ച്ച സ​ഡ​ൻ​ലി വ​ൺ ഡേ (​ഏ​ക് ദി​ൻ അ​ചാ​ന​ക്), 1970ൽ ​പു​റ​ത്തി​റ​ങ്ങി​യ ഇ​ൻ​റ​ർ​വ്യൂ എ​ന്നീ ചി​ത്ര​ങ്ങ​ളും യു.​ആ​ർ. അ​ന​ന്ത​മൂ​ർ​ത്തി​യു​ടെ നോ​വ​ലി​നെ ആ​ധാ​ര​മാ​ക്കി ഗി​രീ​ഷ് ക​ർ​ണാ​ഡ്​ ഒ​രു​ക്കി​യ ക​ന്ന​ട ചി​ത്രം സം​സ്‌​കാ​ര​യും ഈ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. 
ഡോ. ​ബി​ജു സം​വി​ധാ​നം ചെ​യ്ത പേ​ര​റി​യാ​ത്ത​വ​ർ ആ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ എം.​ജെ. രാ​ധാ​കൃ​ഷ്ണ​​െൻറ സ്മ​ര​ണ​ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. രാ​ജാ ര​വി​വ​ർ​മ​യു​ടെ ജീ​വി​തം പ്ര​മേ​യ​മാ​ക്കി​യ ‘മ​ക​ര​മ​ഞ്ഞ്’ ആ​ണ് ലെ​നി​ൻ രാ​ജേ​ന്ദ്ര​​െൻറ ഓ​ർ​മ​ക്കാ​യി ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. പി. ​ഭാ​സ്‌​ക​ര​നും രാ​മു കാ​ര്യാ​ട്ടും ചേ​ർ​െ​ന്നാ​രു​ക്കി​യ നീ​ല​ക്കു​യി​ൽ‍ എ​ന്ന ശ്ര​ദ്ധേ​യ ചി​ത്ര​മാ​ണ് മി​സ് കു​മാ​രി​യു​ടെ​യും നി​ർ​മാ​താ​വ് ടി.​കെ. പ​രീ​ക്കു​ട്ടി​യു​ടെ​യും ഓ​ർ​മ​ക​ൾ​ക്ക് മു​ന്നി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​ത്.
 

Loading...
COMMENTS