തിങ്കളാഴ്ച 63 ചിത്രങ്ങൾ; മിഡ്‌നെറ്റ് സ്‌ക്രീനിങ്ങിൽ ‘ഡോർ ലോക്ക്’
text_fieldsതിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ തിങ്കളാഴ്ച ലോകത്തിെൻറ വൈവിധ്യം അടയാളപ്പെടുത്തുന്ന 63 ചിത്രങ്ങൾ. ദക്ഷിണ കൊറിയയിൽ തരംഗമായ സസ്പെൻസ് ത്രില്ലർ ‘ഡോർ ലോക്ക്’, സൊളാനസിെൻറ സൗത്ത്, ടോം വാലറിെൻറ ‘ദി കേവ്’,1982, ദ ഹോൾട്ട്, ഹവ്വാ മറിയം ആയിഷ, വെർഡിക്റ്റ്, ആദം, ബലൂൺ എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.
മിഡ്നൈറ്റ് സ്ക്രീനിങ്ങിൽ ‘ഡോർലോക്കിെൻറ’ മേളയിലെ ഏക പ്രദർശവും ഇന്ന് നിശാഗന്ധിയിലാണ്. ഏകാകിയായ ക്യുങ് മിെൻറ അപ്പാർട്ട്മെൻറിൽ ഒരു അപരിചിതൻ നടത്തുന്ന കൊലപാതകമാണ് ചിത്രത്തിെൻറ ഇതിവൃത്തം. ലീ ക്വാൺ ആണ് സംവിധായകൻ.
ഫാഹിം ഇർഷാദിെൻറ ആനി മാനി, സെസാർ ഡയസ് സംവിധാനം ചെയ്‌ത ‘അവർ മദേഴ്സ്’, യാങ് പിംഗ് ഡാവോയുടെ ‘മൈ ഡിയർ ഫ്രണ്ട്’ എന്നീ മത്സര ചിത്രങ്ങളുടെ ആദ്യ പ്രദർശനവും ‘ദേ സേ നതിങ് സെറ്റെയ്സ് ദി സെയിം’, ഹോസെ മരിയ കബ്രാലിെൻറ ‘ദി പ്രോജക്ഷനിസ്റ്റ്’, മൈക്കിൾ ഐഡോവിെൻറ ‘ദി ഹ്യൂമറിസ്റ്റ്’, വൃത്താകൃതിയിലുള്ള ചതുരം എന്നീ മത്സരചിത്രങ്ങളുടെ പുനഃപ്രദർശനവും ഇന്നുണ്ടാകും.
ലോകസിനിമ വിഭാഗത്തിൽ 35 ചിത്രങ്ങളും ‘മലയാള സിനിമ ഇന്നി’ൽ അനുരാജ് മനോഹറിെൻറ ‘ഇഷ്ക്’, പ്രിയനന്ദനെൻറ ‘സൈലെൻസർ’, മധു സി. നാരായണെൻറ ‘കുമ്പളങ്ങി നൈറ്റ്സ്’, സലിം അഹമ്മദിെൻറ ‘ആൻഡ് ദി ഓസ്കർ ഗോസ് ടു’, ശ്യാമപ്രസാദിെൻറ ‘ഒരു ഞായറാഴ്ച’, ജയരാജിെൻറ ‘രൗദ്രം’ എന്നീ മലയാള ചിത്രങ്ങളും ഇന്ന് പ്രദർശനത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
