Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഇനി സിനിമാവസന്തം,...

ഇനി സിനിമാവസന്തം, അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തിന്​ തിരിതെളിഞ്ഞു

text_fields
bookmark_border
ഇനി സിനിമാവസന്തം, അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തിന്​ തിരിതെളിഞ്ഞു
cancel

തിരുവനന്തപുരം: വെള്ളിത്തിരയിലെ ദൃശ്യപ്രതിരോധങ്ങൾക്കും ലോകസിനിമയിലെ പൊള്ളും കാഴ്​ചകൾക്കും ആതിഥ്യമരുളി 24ാം അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തിന്​ തലസ്​ഥാനത്ത്​ തിരിതെളിഞ്ഞു. അതിരുക​ളില്ലാത്ത ആരവങ്ങളെയും സമൃദ്ധമായ ​സദസ്സിനെയും സാക്ഷിയാക്കി നിശാഗാന്ധി ഒാഡി​േറ്റാറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ​ചലച്ചി​​ത്രമേള ഉദ്​ഘാടനം ചെയ്​തു. സിനിമക്ക്​ കേവലം ആസ്വാദനമൂല്യവും വിനോദമൂല്യവും മാത്രം കൽപിക്കുകയും രാഷ്​ട്രീയദർശനങ്ങൾ അവഗണിക്കുകയും ചെയ്യുന്ന വൻകിട മേളകളെ അപേക്ഷിച്ച്​ കൃത്യമായ രാഷ്​ട്രീയ പ്രഖ്യാപനമാണെന്നതാണ്​ ​െഎ.എഫ്​.എഫ്​.കെയെ വ്യത്യസ്​തമാക്കുന്ന​െതന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാളികളുടെ സിനിമാസ്വാദനത്തെ അടിമുടി മാറ്റിമറിക്കുന്നതിൽ കാൽനൂറ്റാണ്ടിലേക്കടുക്കുന്ന ചല​ച്ചി​ത്രോത്സവത്തിന്​ നിർണായകസ്വാധീനമുണ്ട്​.

ആസ്വാദക നിലവാരം ഉയർത്തിയതിനൊപ്പം കച്ചവടമൂല്യങ്ങളോട്​ രാജിയാകാതെ സിനിമയെടുക്കാൻ ചലച്ചിത്രമേള കേരളത്തിലെ സിനിമാ​പ്രവർത്തകർക്ക്​ ആത്മവിശ്വാസമേകി. സഹജീവികൾ നേരിടുന്ന പ്രതിസന്ധികൾ തിരിച്ചറിയുകയും അവരോട്​ ​െഎക്യപ്പെടുകയും ഏകാധിപത്യ ഫാഷിസ്​റ്റ്​ പ്രവണതകളെ ചെറുക്കുകയും ചെയ്യുന്നു എന്ന നിലയിൽ സാംസ്​കാരികപരിപാടി കൂടിയാണ്​ ചലച്ചിത്രോത്സവം. സമഗ്രാധിപത്യ സ്വഭാവമുള്ള രാഷ്​ട്രീയത്തിന്​ ആധിപത്യമുണ്ടായാൽ ഇത്തരം സാംസ്​കാരിക പ്രബുദ്ധതക്ക്​ കോട്ടം തട്ടുമെന്നും മുഖ്യമന്ത്രി ക​ൂട്ട​​ിച്ചേർത്തു. വെറുപ്പി​​​​െൻറയും വിദ്വേഷത്തി​​​​െൻറയും കാലത്ത്​ പ്രതീക്ഷകളുടെ പുതുനാമ്പുകളാണ്​ ഇത്തരം ചലച്ചിത്രമേളകളെന്ന്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ജാതിക്കോട്ടകളെ വെല്ലുവിളിക്കുന്ന ഇത്തരം സിനിമാസംസ്​കാരങ്ങൾ ​ദ്രവിച്ച മാമൂലുകൾ മടിയിൽ പേറുന്നവർക്കെതിരെയുള്ള പ്രതിരോധം കൂടിയാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രി എ.കെ. ബാലൻ അധ്യക്ഷതവഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, നടി ഡോ. ശാരദ, മേയർ കെ. ശ്രീകുമാർ, വി.കെ. പ്രശാന്ത് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. മധു, റാണി ജോർജ്​, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സംവിധായകൻ ഖൈറി ബഷാറ, ഷാജി എൻ.കരുൺ, എം. വിജയകുമാർ, ബീന പോൾ, മഹേഷ് പഞ്ചു, പാളയം രാജൻ എന്നിവർ സംബന്ധിച്ചു. ടർക്കിഷ്​ സിനിമയായ ‘പാസ്​ഡ്​ ബൈ സെന്‍സര്‍’ ആയിരുന്നു ഉദ്​ഘാടനചിത്രം.

നല്ല സിനിമയാകണം ലഹരി -മുഖ്യമ​ന്ത്രി
തിരുവനന്തപുരം: നല്ല സിനിമയാകണം ​െചറുപ്പക്കാരായ സിനിമാ​പ്രവർത്തകരുടെ ലഹരിയെന്ന്​ ​ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽനിന്ന്​ മികവ്​ പുലർത്തുന്ന നിരവധി സിനിമകൾ അന്താരാഷ്​ട്ര വേദികളിൽ പ്രദർശിപ്പിക്കാറുണ്ട്​. മികവിനൊപ്പം അർപ്പണബോധവും അഭിമാനബോധവും കൈമുതലാക്കി ചെറുപ്പക്കാർ കഠിനാധ്വാനം ചെയ്​താൽ മികച്ച സിനിമകളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffk 2019film festival of keralaiffk2019
News Summary - IFFK 2019
Next Story