Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചാല്‍ ‘മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡ്’ പ്രദര്‍ശിപ്പിക്കും -കമല്‍
text_fieldsbookmark_border
തിരുവനന്തപുരം: സെന്‍സര്‍ ബോര്‍ഡിന്‍െറ അനുമതി ലഭിച്ചാല്‍ ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി സംവിധാനം ചെയ്ത ‘മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡ്’ ചിത്രം കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ (ഐ.എഫ്.എഫ്.കെ) പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. രണ്ടുതവണ സെന്‍സര്‍ ബോര്‍ഡിന് കത്തയച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. ‘മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡിനും’ ജയന്‍ ചെറിയാന്‍െറ ‘കാ-ബോഡിസ്കേപ്പിനും’ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയില്ല. തുടര്‍ന്ന്, ഹൈകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ‘കാ-ബോഡിസ്കേപ്' പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഓരോ പ്രദര്‍ശനത്തിനുശേഷവും ദേശീയഗാനം കേള്‍പ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് തിയറ്റര്‍ ഉടമകളാണെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
