അനിൽ രാധാകൃഷ്ണ മേനോൻ നായകനാക്കിയാലും അഭിനയിക്കില്ല -ബിനീഷ് ബാസ്റ്റിൻ
text_fieldsകോഴിക്കോട്: സംവിധായകൻ അനിൽ രാധാകൃഷ്ണ മോനോൻ തന്നെ നായകനാക്കിയാലും അദ്ദേഹത്തിെൻറ ചിത്രത്തിൽ അഭിനയിക ്കില്ലെന്ന് നടൻ ബിനീഷ് ബാസ്റ്റിൻ. അഞ്ചോളം സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം എന്തുകൊണ്ട് തനിക്ക് കഥാപ ാത്രം തന്നില്ലെന്നും ഇപ്പോൾ ഈ പ്രശ്നം വന്നതിന് ശേഷമാണോ തനിക്ക് വേഷം തരുന്നതെന്നും ബിനീഷ് ചോദിച്ചു. ‘മീഡിയ വൺ’ ചാനലിലെ വ്യൂ പോയൻറിലാണ് ബിനീഷ് ബാസ്റ്റിൽ നിലപാട് വ്യക്തമാക്കിയത്.
ഒരു രാത്രി മുഴുവനും ലോകത്താകമാനമുള്ള ജനങ്ങൾ ഇൗ ഒരു കാര്യത്തിൽ തനിക്കൊപ്പം നിന്നതാണ്. ഇക്കാര്യത്തിൽ ജനങ്ങളോട് പ്രതിബദ്ധതയുണ്ട്. താൻ ആ ചിത്രത്തിൽ അഭിനയിച്ചാൽ അത് ജനങ്ങളോട് ചെയ്യുന്ന വലിയ തെറ്റായിരിക്കുമെന്നും ബിനീഷ് ബാസ്റ്റിൻ വ്യക്തമാക്കി.
തന്നോട് മാപ്പ് ചോദിക്കേണ്ട ആളല്ല അനിൽ രാധാകൃഷ്ണ മോനോൻ. തെൻറ മനസ്സിൽ ഇപ്പോഴും അദ്ദേഹത്തിന് വലിയ സ്ഥാനമാണുള്ളത്. അദ്ദേഹത്തെ ഏത് വേദിയിൽ കണ്ടാലും താൻ എഴുന്നേറ്റ് നിൽക്കും. അദ്ദേഹത്തോട് ബഹുമാനമുണ്ട്. തന്നെ ദ്രോഹിച്ചിട്ടുള്ള ആളൊന്നുമല്ല അനിൽ രാധാകൃഷ്ണ മോനോനെന്നും ബിനീഷ് ബാസ്റ്റിൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
