മലയാളസിനിമയിൽ നടികൾക്കെന്നും രണ്ടാംസ്ഥാനം മാത്രം- ഭാവന

12:07 PM
11/09/2017
bhavana-acto

കൊച്ചി: മലയാള സിനിമയിൽ തെരഞ്ഞടുക്കാനുള്ള സ്വാതന്ത്ര്യമൊന്നും നടിമാർക്കില്ലെന്ന് നടി ഭാവന. സിനിമയിൽ നടിമാരേ ആവശ്യമില്ലെന്ന നിലാപാടാണ് പലർക്കും. സാറ്റലൈറ്റ് റൈറ്റിന്‍റെ കാര്യത്തിലും മറ്റും നായകൻ ആരാണെന്ന കാര്യം മാത്രമാണ് പരിഗണനയിൽ വരുന്നത്. എല്ലായ്പോഴും നായികമാർക്ക് രണ്ടാംസ്ഥാനമാണുള്ളത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഭാവന മനസ്സ് തുറന്നത്.

തന്‍റെ സിനിമകൾ സൂപ്പർഹിറ്റ് ആയപ്പോഴും തനിക്ക് കൂടുതൽ പ്രതിഫലമൊന്നും ആരും ഓഫർ ചെയ്തിട്ടില്ലെന്നും ഭാവന വെളിപ്പെടുത്തി. തന്‍റെ കരിയറിൽ സൂപ്പർ ഹിറ്റായിട്ടുള്ള സിനിമകൾ ധാരാളമുണ്ടെങ്കിലും അതൊന്നും തനിക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും ഭാവന പറഞ്ഞു,

bhavana-naveen

പതിനഞ്ചാം വയസ്സിൽ സിനിമയിലെത്തിയ ആളാണ് താൻ. വിവാഹത്തിന് ശേഷവും അഭിനയം നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഭാവന പറഞ്ഞു.

സ്ത്രീകളെ ബഹുമാനിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ആളാണ് വരനായ കന്നഡ പ്രൊഡ്യൂസർ നവീൻ. എന്‍റെ എല്ലാ സംരഭങ്ങളിലും അദ്ദേഹം പിന്തുണച്ചിട്ടുണ്ടെന്നും ഭാവന പറഞ്ഞു.പൃഥ്വി രാജിന്‍റെ നായികയായി ഭാവന അഭിനയിച്ച ആദം ജോണിന് പ്രേക്ഷകർ നല്ല വരവേൽപ്പാണ് നൽകിയത്.

COMMENTS