Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘വൃക്കകളും ഹൃദയവും...

‘വൃക്കകളും ഹൃദയവും തകരാറിലാണ്, സഹായിക്കണം...’; കമന്‍റിട്ടയാൾക്ക് കാരുണ്യ ഹസ്തം നീട്ടി മമ്മൂട്ടി

text_fields
bookmark_border
‘വൃക്കകളും ഹൃദയവും തകരാറിലാണ്, സഹായിക്കണം...’; കമന്‍റിട്ടയാൾക്ക് കാരുണ്യ ഹസ്തം നീട്ടി മമ്മൂട്ടി
cancel

തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ ചികിത്സാ സഹായം അഭ്യർഥിച്ച യുവാവിന് മമ്മൂട്ടിയുടെ കാരുണ്യ ഹസ്തം. എറണാകുളം സ്വദേശിയായ യുവാവാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്‍റായി തന്‍റെ ദയനീയ അവസ്ഥ വിവരിച്ചത്. കമന്‍റ് ശ്രദ്ധയിൽപെട്ട മമ്മൂട്ടി തന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലയിലുള്ള റോബർട്ടിനോട് ഇക്കാര്യം അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

‘എന്‍റെ പേര് ജയകുമാർ, എറണാകുളം ജില്ലയിലെ കോലഞ്ചേരിയിൽ ഒരു ചെറിയ മുറിയിൽ ആണ് താമസം. എന്‍റെ രണ്ടു കിഡ്നിയും തകരാറിലാണ്....’ എന്നിങ്ങനെ തുടങ്ങുന്ന കുറിപ്പിൽ ചികിത്സിക്കുന്ന ഡോക്ടറെക്കുറിച്ചും ആശുപത്രിയെക്കുറിച്ചുമുള്ള വിവരങ്ങളെല്ലാം ഉണ്ടായിരുന്നു.

‘പ്രിയ ജയകുമാർ, താങ്കളുടെ ആവശ്യം ശ്രദ്ധയിൽപെട്ടു. മമ്മൂക്കയുടെ പ്രത്യേക നിർദേശത്തെ തുടർന്ന് താങ്കളുടെ ചികിത്സാ ചെലവിലേക്ക് ചെലവിനായി ഒരു തുക ഇപ്പോൾ താങ്കൾ ഉള്ള ആശുപത്രിയിൽ അടക്കുവാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്......’ എന്ന് റോബർട്ടിന്‍റെ കമന്‍റും വന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottykerala newsMammootty charity
News Summary - Helping hand from Mammootty-kerala news
Next Story