ഹെലൻ എവിടെ? ; ത്രില്ലടിപ്പിക്കുന്ന ട്രെയിലർ

11:13 AM
20/10/2019
helen

അന്ന ബെൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഹെലൻ' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ആനന്ദത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ നിര്‍മിക്കുന്ന  ചിത്രം മാത്തുക്കുട്ടി സേവ്യര്‍ ആണ് സംവിധാനം ചെയ്യുന്നത്. ലാല്‍, അജു വര്‍ഗ്ഗീസ്, റോണി, നോബിള്‍ ബാബു തോമസ്, ശ്രീകാന്ത് മുരളി, ബിനു പപ്പു, രാഘവന്‍, ആദിനാട് ശശി, ബോണി, തൃശൂര്‍ എല്‍സി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഹാബിറ്റ് ഓഫ് ലൈഫ്,ബിഗ് ബാങ് എന്റര്‍ടൈയ്ന്‍മെന്റസ് എന്നിവയുടെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ആല്‍ഫ്രെഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ്സ് എന്നിവര്‍ എഴുതുന്നു. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-ഷാന്‍ റഹ്മാന്‍.

Loading...
COMMENTS