പഴയ രമണനല്ല, ഇത് വേറെ ലെവൽ; ഹരിശ്രീ അശോകനെ കണ്ട് അമ്പരന്ന് ആരാധകർ 

12:09 PM
13/03/2019

മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങൾക്ക് ശേഷം മാധവ്​ രാംദാസ്​ സംവിധാനം ചെയ്യുന്ന  ‘ഇളയരാജ’യുടെ പോസ്റ്ററുകളാണിപ്പോൾ സമൂഹ മാധ്യമത്തിൽ ട്രെൻഡിങ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററിൽ ഹരിശ്രീ അശോകനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. 

തൃശൂർ നഗരത്തിന്റെ പശ്ചാത്തലത്തിൽ ചെസ് കളിയുടെയും സാധാരണക്കാരായ കുറേ മനുഷ്യരുടെയും കഥയാണ് ചിത്രം പറയുന്നത്. 

വൃദ്ധനായി ഗംഭീര ഗെറ്റപ്പിലാണ് ഹരിശ്രീ അശോകൻ ചിത്രത്തിലുള്ളത്. ഗിന്നസ്​ പക്രുവാണ്​ നായകനാകുന്നത്​. ദീപ് ടി. ജോര്‍ജ്ജാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സജിത് കൃഷ്ണ, ജയരാജ് ടി. കൃഷ്ണന്‍ എന്നിവരാണ് നിര്‍മ്മാണം. അരുൺ, ദീപക്, ഗോകുൽ സുരേഷ് തുടങ്ങി വൻ താരനിരയും പുതുമുഖങ്ങളും അണിനിരക്കുന്നു.

 

Loading...
COMMENTS