ഉത്തരവ് കത്തിച്ച അധ്യാപകർ മണികണ്ഠെൻറ അടുത്ത് ട്യൂഷന് പോകണം -ഹരീഷ് പേരടി
text_fieldsകോഴിക്കോട്: സാലറി ചലഞ്ചുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകർക്കെതിരെ പലയിടങ്ങളിൽ നിന്നു ം പ്രതിഷേധമുയർന്നിരുന്നു. കെ.പി.എസ്.ടി.എയുടെ പ്രതിഷേധത്തിെൻറ ഭാഗമായിട്ടായിരുന്നു അധ്യാപകർ ഉത്തരവ് കത് തിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
അധ്യാപകരുടെ നടപടിയെ പരിഹസിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് പ ്രശസ്ത സിനിമാ താരം ഹരീഷ് പേരടി. മാസവരുമാനത്തിലെ ഒരു പങ്ക് ദുരിതകാലത്തെ നേരിടാൻ സർക്കാർ ചോദിച്ചപ്പോൾ ആ സർക്കാർ ഉത്തരവ് കത്തിച്ച അധ്യാപക വർഗത്തിന് ഇനി സിനിമാ താരം മണികണ്ഠെൻറ അടുത്ത് ധൈര്യമായി ട്യൂഷന് പോവാമെന്നാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ലോക്ഡൗണിനെ തുടർന്ന് ലളിതമായി വിവാഹം നടത്തിയ മണികണ്ഠൻ വിവാഹച്ചിലവുകൾക്കായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മാസവരുമാനത്തിലെ ഒരു പങ്ക് ദുരിതകാലത്തെ നേരിടാൻ സർക്കാർ ചോദിച്ചപ്പോൾ ആ സർക്കാർ ഉത്തരവ് കത്തിച്ച അധ്യാപക വർഗത്തിന് ഇനി മണികണ്ഠെൻറ അടുത്ത് ധൈര്യമായി ട്യൂഷന് പോവാം... തെൻറ വിവാഹ ചിലവിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയത മണികണ്ഠെൻറ അടുത്ത് പോയി സാമൂഹ്യബോധം പഠിച്ചതിനുശേഷം മാത്രമെ ഈ കത്തിക്കൽ കൂട്ടം വിദ്യാർഥി സമൂഹത്തെ അഭിമുഖികരിക്കാൻ പാടുള്ളു...
മണികണ്‌ഠാ, നാടകക്കാരാ, നീ കല്യാണം മാത്രമല്ല കഴിച്ചത്...കേരളത്തിെൻറ പൊതുബോധത്തെ ഉയർത്തിപിടിക്കുന്ന ഒരു യഥാർഥ അധ്യാപകനായി മാറുക കൂടിയാണുണ്ടായത്...ആശംസകൾ... കമ്മട്ടിപാടത്തിലെ ബാലന്റെ ഡയലോഗ് എനിക്കിപ്പോഴാണ് പറയാൻ തോന്നുന്നത്... "കൈയ്യടിക്കെടാ".
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
