പാലുണ്ണിയല്ല; ഇത് ടിക് ടോക് ഉണ്ണി-ക്യാരക്ടർ ടീസർ

13:16 PM
17/07/2019

കുട്ടനാടന്‍ മാര്‍പാപ്പക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ‘മാർഗംകളി’യിലെ ഹരീഷ് കണാരന്‍റെ ക്യാരക്ടർ ടീസർ പുറത്ത്. ടിക് ടോക് ഉണ്ണി എന്ന കഥാപാത്രമായാണ് ഹരീഷ് എത്തുന്നത്. ബിബിൻ ജോർജാണ് നായകൻ. നമിത പ്രമോദാണ് നായിക.

മന്ത്ര ഫിലിംസിന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരഭി, സൗമ്യാമേനോന്‍,സിദ്ദിഖ്, ശാന്തി കൃഷ്ണ,ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, ബിനു തൃക്കാക്കര തുടങ്ങിയവര്‍ താരനിരയിലുണ്ട്.

കഥ, തിരക്കഥ – ശശാങ്കന്‍, സംഭാഷണം – ബിബിന്‍ ജോര്‍ജ്, സംഗീതം. ഗോപി സുന്ദര്‍അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Loading...
COMMENTS