Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യവുമായി ‘ഹലാൽ ലൗ സ്റ്റോറി’യുടെ പാക്കപ്പ് -VIDEO

text_fields
bookmark_border
പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യവുമായി ‘ഹലാൽ ലൗ സ്റ്റോറി’യുടെ പാക്കപ്പ് -VIDEO
cancel

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധാഗ്നി കത്തിപ്പടരുമ്പോൾ വേറിട്ട ഐക്യദാർഢ്യവുമായി ചലച്ചിത്ര പ്രവർത്തകർ. ചിത്രീകരണം പൂർത്തിയാക്കുന്ന വേളയിൽ ഹലാൽ സ്റ്റോറിയെന്ന സിനിമയുടെ പിന്നണി പ്രവർത്തകർ പോരാട്ട ഗാനമാലപിച്ചാണ് ഐക്യദാർഢ്യ മറിയിച്ചത്.

സിനിമയുടെ ചിത്രീകരണം അവസാനിപ്പിക്കുന്നതിനോട് അനുബസിച്ചായിരുന്നു പ്രതിഷേധ ഗാനസദസ് സംഘടിപ്പിച്ചത്. സിനിമയുടെ സംവിധായകൻ സക്കരിയ മുഹമ്മദിന്‍റെ നേതൃത്വത്തിൽ സംവിധായകരായ മുഹ്സിൻ പരാരി, ആഷിക് അബു, ഗായകൻ ഷഹബാസ് അമൻ, നടി ഗ്രേസ് ആൻറണി തുടങ്ങിയവർ പ്ലക്കാർഡുകളുമേന്തിയാണ് പൗരത്വ ഭേദഗതി നിയമത്തോട് പ്രതിഷേധ മറിയിച്ചത്.

പൗരത്വ നിയമത്തിൽ പ്രതിഷേധിച്ച് സകരിയയും മുഹ്സിൻ പരാരിയും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ലഭിച്ച ദേശീയ പുരസ്കാരങ്ങൾ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Halal Love Story Pack Up-Movie News
Next Story