ഗിന്നസ് പക്രുവിന്‍റെ ഫാന്‍സി ഡ്രസ്; കിടിലൻ ടീസര്‍ പുറത്ത്

13:24 PM
06/07/2019
pakru

നടൻ ഗിന്നസ് പക്രു നിര്‍മ്മിക്കുന്ന ആദ്യ ചിത്രം 'ഫാന്‍സി ഡ്രസി'ന്‍റെ ടീസര്‍ പുറത്ത്. രഞ്ജിത് സ്കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പക്രുവും ഹരീഷ് കണാരനും ശ്വേത മേനോനും കലാഭവൻ ഷാജോണും പ്രധാന വേഷത്തിലെത്തുന്നു. സൈജു കുറുപ്പ്, ബിജു കുട്ടൻ എന്നിവരും ചിത്രത്തിലുണ്ട്. 

തമാശയും കുടുംബ വിശേഷങ്ങളും ഉൾപ്പെടുന്ന ചിത്രത്തിന് ഗിന്നസ് പക്രുവും രഞ്ജിത് സ്കറിയയും ചേർന്നാണ് തിരക്കഥ നിർവഹിച്ചത്. ഫാൻസി സ്റ്റോറി ഒാഫ് മാം ആൻഡ് സൺ എന്നാണ് ടാഗ് ലൈൻ. 

സര്‍വ ദീപ്തി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഛായാഗ്രഹണം പ്രദീപ് നായരും സംഗീതം രതീഷ് വേഗയും നിര്‍വഹിക്കുന്നു. ഗാനരചന: സന്തോഷ് വർമ്മ, ജ്യോതിഷ് ടി. കാശി. മേക്കപ്പ്: റോണക്സ് സേവ്യർ. ജൂലൈയിൽ ചിത്രം തീയേറ്ററുകളിലെത്തും.

Loading...
COMMENTS