‘ഹോളിവുഡ് സിനിമയും കണ്ട് കേസന്വേഷിക്കാൻ ഇറങ്ങിയാൽ’; ഫൊറൻസിക് ട്രൈലറർ
text_fieldsടൊവീനോ തോമസ് നായകനാകുന്ന ഫൊറൻസിക് എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്. സെവന്‍ത് ഡേയുടെ തിരക്കഥാകൃത്തായ അ ഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് തിരക്കഥയൊരുക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഫൊറന്‍സിക് സയന്‍സ് ലാ ബിലെ മെഡിക്കല്‍ നിയമ ഉപദേശകനായ സാമുവല്‍ ജോന്‍ കാട്ടുക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മംമ്ത മോഹന്‍ദാസ് ആണ് നായിക.സൈജു കുറുപ്പ്, അനില്‍ മുരളി, ഗിജു ജോണ്‍, ധനേഷ് ആനന്ദ്, റീബ മോണിക്ക ജോണ്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
അഖില്‍ ജോര്‍ജ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ജേക്ക്‌സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്. ഷമീര്‍ മുഹമ്മദ് ആണ് എഡിറ്റിങ്. ജൂവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജു മാത്യൂ, നെവിസ് സേവ്യര്‍ തുടങ്ങിയവര്‍ക്കൊപ്പം രാഗം മൂവീസ് രാജു മല്ല്യത്തും ചേര്‍ന്നാണ് നിര്‍മ്മാണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
