നവ്യ നായർ നായികയാകുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 

19:42 PM
14/01/2020

നീണ്ട ഇടവേളക്ക് ശേഷം നവ്യ അഭിനയത്തിലേക്ക് തിരിച്ചു വരുന്ന വി.കെ. പ്രകാശ് ചിത്രമായ ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയും മഞ്ജു വാര്യരും ചേർന്ന് പുറത്തിറക്കി. ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും എസ്. സുരേഷ് ബാബുവും നിർമാണം ബെൻസി നാസറുമാണ്.

ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്. ഡോക്ടർ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാന രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കറാണ്. 

നവ്യ നായർക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ്, മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ തുടങ്ങിയവരും ചിത്രത്തിലുണ്ട്. രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്‍റെ വസ്‌ത്രാലങ്കാരം സമീറ സനീഷാണ്. 

Loading...
COMMENTS